ഓണനാളിലെ സദ്യ കെങ്കേമമാക്കാന്‍ പാല്‍പ്പായസം തന്നെ വേണം. ഇനിയെന്തൊക്കെ പായസക്കൂട്ടുകള്‍ വന്നാലും പാല്‍പ്പായസം ഉപേക്ഷിക്കാന്‍ മലയാളിക്കാവില്ല. ഈ ഗൃഹാതുരത്വം തന്നെയായിരിക്കാം മനപ്പായസമായി നമ്മെ പിന്തുടരുന്നത്.
ചേര്‍ക്കേണ്ടവ:
ഉണക്കലരി 100 ഗ്രാം
പാല്‍ 1 ലിറ്റര്‍
പഞ്ചസാര കാല്‍ കിലോ
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂണ്‍
കിസ്മിസ്, കശുവണ്ടിപ്പരിപ്പ് ആവശ്യത്തിന്
നെയ്യ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഉണക്കലരി കുറച്ചുപാലില്‍ വേവിക്കുക. വെന്തുകഴിയുന്മ്പോള്‍ കുറച്ചു പഞ്ചസാര ചേര്‍ത്തിളക്കുക. ഏലയ്ക്കാപ്പൊടി തൂവുക. കിസ്മിസും കശുവണ്ടിയും നെയ്യില്‍ വറുത്തു ചേര്‍ക്കുക.