ഇന്തോ - ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സ് 1150 ഗ്രൂപ്പ് 'സി' ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി 16.10.08. വിദൂരനാടുകളിലുള്ളവര്‍ക്ക് 23.10.08 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ് ചുവടെ: കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍) : 390 ഒഴിവ്.
1) കോണ്‍സ്റ്റബിള്‍ റേഡിയോ ടെക്‌നീഷ്യന്‍, 57.
2) കോണ്‍സ്റ്റബിള്‍ (ലൈന്‍മാന്‍), 36
ഈ തസ്തികകളിലേക്കുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം : IG (Central) Zone, ITB Police, Tigri Camp, Madangir (P.O), New Delhi 62.
ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) : 56 ഒഴിവ് .
കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) : 60 ഒഴിവ്
കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) : 557 ഒഴിവുകള്‍
ഈ തസ്തികകളിലേക്കുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം: IG (northern) Zone, ITB Police (P.O), Semadwar (Indranagar), Dehradun, Uttarakhand 248 146.
ശമ്പളം കോണ്‍സ്റ്റബിള്‍ : 3050 - 75 - 3950 - 80 - 4590 രൂപ. ഹെഡ്കോണ്‍സ്റ്റബിള്‍ 3200 - 85 - 4900 രൂപ + മറ്റാനുകൂല്യങ്ങളും. പ്രായവും യോഗ്യതകളും: കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍). 18 - 23 വയസ്, മെട്രിക് /തത്തുല്യം (ഇംഗ്ലീഷ്, മാത്‌സ്, ജനറല്‍ സയന്‍സ്) . കോണ്‍സ്റ്റബിള്‍ (റേഡിയോ ടെക്‌നീഷ്യന്‍): 20 - 25 വയസ്, മെട്രിക് / തത്തുല്യം വ കോണ്‍സ്റ്റബിള്‍ (ലൈന്‍മാന്‍) : 18 - 23 വയസ്, മെട്രിക് / തത്തുല്യം വ ഹെഡ്കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) 18 - 25 വയസ്, മെട്രിക് / തത്തുല്യം വ കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) 18 - 25 വയസ്, മെട്രിക്/ തത്തുല്യം വ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) 20 - 25 വയസ്, മെട്രിക് / തത്തുല്യം.
16.10.2008 പ്രകാരമാണ് പ്രായം കണക്കാക്കുക. അര്‍ഹതപ്പെട്ട വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുണ്ട്. വിശദവിവരങ്ങള്‍ക്ക് www.employmentnews.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.