Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഐഎംഎ- മാറ്റ്‌ ഡിസംബര്‍ 6ന്‌

എഐഎംഎ- മാറ്റ്‌ ഡിസംബര്‍ 6ന്‌
, തിങ്കള്‍, 5 ഒക്‌ടോബര്‍ 2009 (16:53 IST)
WD
WD
വിവിധ സ്വകാര്യ/സ്വാശ്രയ മാനേജ്മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ എംബിഎ കോഴ്സിനുള്ള പ്രവേശന മാനദണ്ഡമായി പരിഗണിക്കുന്ന മാനേജ്മെന്റ്‌ ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റി (മാറ്റ്‌ 2009 )ന്‌ ആള്‍ ഇന്ത്യ മാനേജ്മെന്റ്‌ അസോസിയേഷന്‍ അപേക്ഷ ക്ഷണിച്ചു. 2009 ഡിസംബര്‍ ആറിനാണ്‌ പരീക്ഷ. ഓലൈന്‍ പരീക്ഷ തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ ഡിസംബര്‍ 12 മുതലുള്ള തീയതികളിലായിരിക്കും പരീക്ഷ. ഐഐഎം-ക്യാറ്റ്‌ സ്കോര്‍ കഴിഞ്ഞാല്‍ സ്വകാര്യ/സ്വാശ്രയ മാനേജ്മെന്റുകള്‍ പരിഗണിക്കുന്നത്‌ മാറ്റ്‌ സ്കോറാണ്‌. ബിരുദമാണ്‌ പ്രവേശന യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫോറം എഐഎംഎ നോഡല്‍ സെന്ററുകളായ മാനേജ്മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നും ബാങ്ക്‌ ഓഫ്‌ ബറോഡയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്നും 980 രൂപയ്ക്കു ലഭിക്കും. ബാങ്ക്‌ ഓഫ്‌ ബറോഡയുടെ കോഴിക്കോട്‌ (2723250), എറണാകുളം (2351205), തിരുവനന്തപുരം (2320254), കോട്ടയം (2564577) എന്നീ ശാഖകളില്‍ നിന്നും അപേക്ഷാഫോറം ലഭിക്കും. അപേക്ഷ ലഭിക്കുന്ന മാനേജ്മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ വിലാസവും മാറ്റ്‌ സ്കോര്‍ പരിഗണിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ വിലാസവും http://www.aima-ind.org/mat_general.asp എന്ന വിലാസത്തില്‍ ലഭ്യമാണ്.

ഈ വെബ്സൈറ്റിലൂടെ ഓലൈനായും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ 1050 രൂപയുടെ ഡിഡി ആള്‍ ഇന്ത്യ മാനേജ്മെന്റ്‌ അസോസിയേഷന്‍ എന്ന പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന വിധം എടുക്കണം. ഡിഡിക്കുപകരം ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചും ഓലൈനായി അപേക്ഷിക്കാം. ഓലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ ഒമ്പതുവരെ. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 12വരെ സ്വീകരിക്കും.

Share this Story:

Follow Webdunia malayalam