കൊച്ചി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള പ്രൊഫസര്‍, അസോസിയേറ്റ്/ അസിസ്റ്റന്‍റ് പ്രൊഫസര്‍, ലക്ചറര്‍/സീനിയര്‍ റെസിഡന്‍റ് തസ്തികകളിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് സെപ്തംബര്‍ ഒമ്പതിന് 11 മണിക്ക് കൊച്ചി കളമശ്ശേരിയിലുള്ള മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടക്കും.
തസ്തികകളുടെ വിശദവിവരം ചുവടെ. പ്രൊഫസര്‍ (അനാട്ടമി, ബയോകെമിസ്ട്രി, ഫാര്‍മക്കോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍, ടി ബി ആന്റ് ചെസ്റ്റ്, അനസ്തേഷ്യോളജി, ഡെര്‍മറ്റോളജി, ഇ എന്‍ ടി റേഡിയോ ഡയഗനൈസ് വകുപ്പുകള്‍), അസോസ്സിയേറ്റ് പ്രൊഫസര്‍ (അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, പാത്തോളജി), അസിസ്റ്റന്റ് പ്രൊഫസര്‍ (അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാര്‍മക്കോളജി, പാതോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അനസ്തേഷ്യോളജി, റേഡിയോ ഡയഗനോസിസ്), ലക്ചറര്‍/സീനിയര്‍ റസിഡന്റ് (എല്ലാ വകുപ്പുകളും).
യോഗ്യത: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോംസ് അനുസരിച്ച് പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ടി സി എം സി രജിസ്ട്രേഷന്‍, പ്രവൃത്തിപരിചയം, പ്രസിദ്ധീകരിച്ച പ്രബന്ധങ്ങള്‍ എന്നിവയുടെ അസ്സലും സ്വയംസാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച ബയോഡാറ്റയും സഹിതം ഹാജരാകണം. 65 വസസ്സിനുതാഴെ പ്രായമുള്ള റിട്ടയര്‍ഡ് ഉദ്യോഗസ്ഥരെയും പരിഗണിക്കും.