Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെബ്‌‌ദുനിയയില്‍ ലോക്കലൈസര്‍ ട്രെയിനികള്‍ക്ക് അവസരം

വെബ്‌‌ദുനിയയില്‍ ലോക്കലൈസര്‍ ട്രെയിനികള്‍ക്ക് അവസരം
, തിങ്കള്‍, 6 ഓഗസ്റ്റ് 2012 (18:52 IST)
PRO
പ്രമുഖ ഓണ്‍‌ലൈന്‍ പോര്‍ട്ടലും പ്രാദേശികവല്‍‌ക്കരണ (മൊഴിമാറ്റം, ലോക്കലൈസേഷന്‍) കമ്പനിയുമായ വെബ്‌ദുനിയയില്‍ ലോക്കലൈസര്‍ ട്രെയിനി ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. വെബ്‌ദുനിയയുടെ ചെന്നൈ ഓഫീസിലായിരിക്കും നിയമനം.

ഫ്രഷര്‍മാരെയാണ് ഈ ഒഴിവുകളിലേക്ക് പരിഗണിക്കുന്നത്. മൊഴിമാറ്റ രംഗത്തുള്ള പരിചയവും മൊഴിമാറ്റ സോഫ്റ്റ്‌വെയര്‍ (ട്രാഡോസ്, വേഡ് ഫാസ്റ്റ് പോലുള്ളവ), യൂണീക്കോഡ്, ടിടി‌എഫ് ഫോണ്ട്, മലയാളം ടൈപ്പിംഗ് തുടങ്ങിയ കാര്യങ്ങളില്‍ അവഗാഹവുമുള്ളവര്‍ക്ക് മുന്‍‌ഗണന. ചെന്നൈ ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

താല്‍‌പര്യമുള്ളവര്‍ക്ക് കമ്പനിയുടെ എച്ച്‌ ആര്‍ ഓഫീസര്‍ക്ക് [email protected] എന്ന വിലാസത്തില്‍ അപേക്ഷയും റെസ്യൂമെയും അയയ്ക്കാവുന്നതാണ്. വെബ്‌ദുനിയയെ പറ്റി കൂടുതല്‍ അറിയാന്‍ www.webdunia.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അയയ്ക്കുന്ന അപേക്ഷയുടെയും റെസ്യൂമെയുടെയും അടിസ്ഥാനത്തില്‍ ടെലിഫോണ്‍ വഴി അഭിമുഖം നടത്തപ്പെടും. അപേക്ഷാര്‍ത്ഥികള്‍ അര്‍ഹരാണെങ്കില്‍ ചെന്നൈയിലെ ഓഫീസില്‍ വച്ച് നടത്തപ്പെടുന്ന ടെസ്റ്റിലേക്ക് വിളിക്കപ്പെടും.

Share this Story:

Follow Webdunia malayalam