പ്രതിവര്‍ഷം 15,000 രൂപ മുതല്‍ 20 ലക്ഷം വരെ; വിദ്യാര്‍ഥികള്‍ക്കായുള്ള എസ്.ബി.ഐ ആശാ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് അറിയാം
ഒക്ടോബര്‍ ഒന്നുവരെ അപേക്ഷ സമര്‍പ്പിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്‍ (എസ്ബിഐ) സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന ആശാ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്ത് പിന്നാക്ക പശ്ചാത്തലങ്ങളില്‍ കഴിയുന്ന 10,000 പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ആറാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം ലഭിക്കും.
ഒക്ടോബര്‍ ഒന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. പ്രതിവര്‍ഷം 15,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍, ഇന്ത്യയിലെ ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും എന്റോള്‍ ചെയ്തിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്കായി പ്രത്യേക വിഭാഗങ്ങള്‍ ഈ സ്‌കോളര്‍ഷിപ്പില്‍ നല്‍കും.
എസ്.സി.എസ്.ടി വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ ആവശ്യമായ സഹായവും സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ്.
അപേക്ഷാ ഫോമും യോഗ്യതാ മാനദണ്ഡവും ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ https://sbifoundation.in/focus-area-detail/SBIF-Asha-Scholarship എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.