അണ്ണാ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ തിരുച്ചിറപ്പള്ളി, രാമനാഥപുരം, നാഗപട്ടണം, കുഡല്ലൂര്‍, അരിയാളൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല കാമ്പസുകളില്‍ അദ്ധ്യാപകരുടെ ഒഴിവുണ്ട്.
പരസ്യനമ്പര്‍ : AUT/03 2008. പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ലക്ചറര്‍ തസ്തികകളിലാണ് നിരവധി ഒഴിവുകളുള്ളത്. ഫാക്കല്‍റ്റികളും വിഷയങ്ങളും: ഫാക്കല്‍റ്റി ഒഫ് ടെക്‌നോളജി - ബയോടെക്/പെട്രോ കെമിക്കല്‍/ ഫാര്‍മസ്യൂട്ടില്‍ ടെക്‌നോളജി/ ഫാര്‍മസി . ഫാക്കല്‍റ്റി ഒഫ് ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംഗ് - EEE ഫാക്കല്‍റ്റി ഒഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് - IT/CSE/ECE .
ഫാക്കല്‍റ്റി ഒഫ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് - മെക്കാനിക്കല്‍/ ഓട്ടോമൊബെയില്‍ . ഫാക്കല്‍റ്റി ഒഫ് സിവില്‍ എന്‍ജിനിയറിംഗ് . ഫാക്കല്‍റ്റി ഒഫ് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് - ഇംഗ്ലീഷ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി . ഫാക്കല്‍റ്റി ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ്.
അപേക്ഷാഫാറവും മറ്റ് വിവരങ്ങളും 600 രൂപയ്ക്ക് (ഡി.ഡി) അണ്ണാസര്‍വകലാശാലയുടെ തിരുച്ചിറപ്പള്ളിയിലുള്ള ഓഫീസില്‍നിന്ന് വാങ്ങാവുന്നതാണ്. (SC/ST യ്ക്ക് 300 രൂപ). (തപാലില്‍ ലഭിക്കാന്‍ 650/350 രൂപ) ഡിഡി The Registrar, Anna University Tiruchirappalli എന്ന പേരില്‍ തിരുച്ചിറപ്പള്ളിയില്‍ മാറാവുന്നതാകണം. വിശദവിവരങ്ങള്‍ www.tan.edu.in/recruitment എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 16.10.2008