Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവധിക്കാല കോഴ്സ്‌

അവധിക്കാല കോഴ്സ്‌
ഇലക്ട്രോണിക്സ്‌, കമ്പ്യൂട്ടര്‍ മേഖലകളിലെ സാങ്കേതിക പരിശീലനത്തോടൊപ്പം വ്യക്തിത്വ വികസനത്തിനും കരിയര്‍ ഗൈഡന്‍സിനും ഊന്നല്‍ നല്‍കി ഹൈസ്കൂള്‍ +1, +2 വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന പരിപാടി കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്‌ കോളജില്‍ ആരംഭിക്കും.

ഫീസ്‌ 1000 രൂപ. ഏപ്രില്‍ അഞ്ചിന്‌ മുമ്പ്‌ ഫീസടച്ച്‌ രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ്‌ പ്രവേശനം. എഞ്ചിനീയറിങ്‌ ഡിപ്ലോമ ജയിച്ചവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും വേണ്ടി നടത്തുന്ന ലാറ്ററല്‍ എന്‍ട്രി എന്‍ട്രന്‍സ്‌ പരിശീലനം ഏപ്രില്‍ 20 ന്‌ ആരംഭിക്കും.

ഫീസ്‌ 4000രൂപ. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ്‌ നെറ്റ്‌വര്‍ക്കിങ്‌ കോഴ്സ്‌ ഏപ്രില്‍ 26 ന്‌ ആരംഭിക്കും. യോഗ്യത : എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. കോഴ്സ്‌ കാലാവധി ഒരു മാസം. ഫീസ്‌ 4000 രൂപ. വിവരങ്ങള്‍ക്ക്‌ കോളജ്‌ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0480 2720746.

Share this Story:

Follow Webdunia malayalam