എസ്ബിഐയില്‍ 11000 ക്ലര്‍ക്ക് ഒഴിവ്
, ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (15:12 IST)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലര്‍ക്ക് തസ്തികയില്‍ 11000 ഒഴിവ്. രാജ്യത്തെ 14 സര്‍ക്കിളിലാണ് ഒഴിവ്. ഇതില്‍ കേരളമുള്‍പ്പടെയുള്ള തിരുവനന്തപുരം സര്‍ക്കിളില്‍ 400 ഒഴിവ്. (കേരളത്തില്‍ 390, ലക്ഷദ്വീപില്‍ 10). പ്ലസ്ടു 60 ശതമാനം മാര്‍ക്കോടെ പാസ്. എസ്സി/എസ്ടി/വികലാംഗര്‍/വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. അല്ലെങ്കില്‍ 40 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്സി/എസ്ടി/വികലാംഗര്‍/വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് 35 ശതമാനം മാര്‍ക്ക് മതി. പ്ലസ്ടു ജയിക്കാത്തവര്‍ക്ക് എസ്‌എസ്‌എല്‍സി പാസായശേഷം അതത് സംസ്ഥാനത്തെ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് അംഗീകരിച്ച രണ്ടുവര്‍ഷ മുഴുവന്‍ സമയ ഡിപ്ലോമ നിശ്ചിത മാര്‍ക്കോടെ പാസായിട്ടുണ്ടെങ്കില്‍ അപേക്ഷിക്കാം. 2009 ഒക്ടോബര്‍ ഒന്നിന് 18-28 വയസ്. (1981 സെപ്തംബര്‍ 30നും 1991 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം). എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും. അപേക്ഷാഫീസ് 250 രൂപ (എസ്സി/എസ്ടി/വികലാംഗര്‍/വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് 50 രൂപ) എസ്ബിഐയുടെ വെബ്സൈറ്റില്‍ നിന്ന് ഡൗലോഡു ചെയ്ത ക്യാഷ്‌വൗച്ചര്‍ ഉപയോഗിച്ച് എസ്ബിഐ ശാഖയില്‍ അടയ്ക്കണം. അപേക്ഷാഫീസ് അടച്ചശേഷം എസ്ബിഐയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 15 വരെ സ്വീകരിക്കും. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.
Follow Webdunia malayalam