Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ ജി സി എ ആറില്‍ സ്റ്റെനൊഗ്രാഫര്‍

ഐ ജി സി എ ആറില്‍ സ്റ്റെനൊഗ്രാഫര്‍
കല്‍പ്പാക്കം , വ്യാഴം, 31 ഡിസം‌ബര്‍ 2009 (19:08 IST)
കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്‍റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ (IGCAR) സ്റ്റെനോഗ്രാഫറുടെ ഒഴിവുണ്ട്. പരസ്യനമ്പര്‍ 7/2009.

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 3

ഒഴിവുകള്‍: ഏഴ് (ജനറല്‍ അഞ്ച്, വികലാംഗര്‍ - ഒന്ന്, വിമുക്തഭടന്‍ - 1). യോഗ്യത: 1)50% മാര്‍ക്കോടെ എസ് എസ് എല്‍ സി 2)ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയില്‍ മിനിട്ടില്‍ 80 വാക്ക് വേഗം 3)ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനുട്ടില്‍ 30 വാക്ക് വേഗം.

കമ്പ്യൂട്ടര്‍ ഡാറ്റാ പ്രൊസസ്സിങ്ങിലുള്ള അറിവ് അഭികാമ്യം.

പ്രായം: 18-28 വയസ്സ്. 01.-7-2009 പ്രകാരമാണ് പ്രായം കണക്കാക്കുന്നത്. എസ് സി/എസ് ടി - അഞ്ചു വര്‍ഷം, ഒ ബി സി - മൂന്നു വര്‍ഷം, വികലാംഗര്‍ - 10 വര്‍ഷം, വിമുക്തഭടന്മാര്‍ - മൂന്നു വര്‍ഷം എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും.

അപേക്ഷയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. ഡൌണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ 2 (R), ഇന്ദിരാഗാന്ധി സെന്‍റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് കല്‍പ്പാക്കം 603 102, കഞ്ചീപുരം ജില്ല, തമിഴ് നാട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2010 ജനവരി 15.

Share this Story:

Follow Webdunia malayalam