ഐ.ഡി.ബി.ഐ ബാങ്കില്‍ മാനേജര്‍, അസി.ജനറല്‍ മാനേജര്‍ തുടങ്ങിയ തസ്തികകളിലെ 94 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
മാനേജര്‍ (കോര്‍പ്പറേറ്റ് ബാങ്കിംഗ്) 68 ഒഴിവുകള്‍
യോഗ്യത - അംഗീകൃത സര്‍വ്വകലാശാല ബിരുദം. JAIIB/CAIIB/CA/MBA (ഫിനാന്‍സ്/മാര്‍ക്കറ്റിംഗ്) തുടങ്ങിയ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക് ഓഫീസറായി മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായം: 32 കവിയരുത്.
മാനേജര്‍ (പ്രോജക്ട് അപ്രൈസല്‍) 6 ഒഴിവുകള്‍
യോഗ്യത - ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ CA/MBA/ICWA/BE/B.Tech. സമാന മേഖലയില്‍ ഓഫീസര്‍ റാങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം: 32 കവിയരുത്.
അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (പ്രോജക്ട് അപ്രൈസല്‍) 6 ഒഴിവുകള്‍
യോഗ്യത മേല്‍പ്പറഞ്ഞവ തന്നെ. പ്രായം 37 കവിയരുത്.
മാനേജര്‍ (സോഴ്സിംഗ് ആന്‍റ് സിന്‍ഡിക്കേഷന്‍) 6 ഒഴിവുകള്‍
യോഗ്യത - ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ അല്ലെങ്കില്‍ CA/MBA/ICWA/BE/B.Tech. സമാന മേഖലയില്‍ ഓഫീസര്‍ റാങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം: 32 കവിയരുത്.
അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (സോഴ്സിംഗ് ആന്‍റ് സിന്‍ഡിക്കേഷന്‍) 7 ഒഴിവുകള്‍
യോഗ്യത മേല്‍പ്പറഞ്ഞവ തന്നെ. പ്രായം 37 കവിയരുത്.
ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. വിശദമായ അപേക്ഷാ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാനും www.idbi.com, www.idbibank.com എന്നീ വെബ്സൈറ്റുകള്‍ പരിശോധിക്കുക. ഡിസംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.