Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഔഷധിയില്‍ മാര്‍ക്കറ്റിങ് ഓഫീസര്‍

ഔഷധിയില്‍ മാര്‍ക്കറ്റിങ് ഓഫീസര്‍
തിരുവനന്തപുരം , ചൊവ്വ, 19 ജനുവരി 2010 (18:17 IST)
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി-ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനില്‍ ഫീല്‍ഡ് മാര്‍ക്കറ്റിങ് ഓഫീസര്‍, കെമിസ്റ്റ് തസ്തികകളിലെ കരാര്‍ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

ഫീല്‍ഡ് മാര്‍ക്കറ്റിങ് ഓഫീസര്‍ (8 ഒഴിവ്): അംഗീകൃത സര്‍വ്വകലാശാല ബിരുദം. മികച്ച ആശയവിനിമയ പാടവം. പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായം 18-35 വയസ്സ്. ശമ്പളം: 5550 രൂപ.

കെമിസ്റ്റ് (ഒരൊഴിവ്): കെമിസ്‌ട്രി/ ബയോകെമിസ്‌ട്രിയില്‍ എം എസ് സി. പ്രായം 18-35 വയസ്സ്. ശമ്പളം: 7000 രൂപ.

വിശദമായ ബയോഡാറ്റയോടൊപ്പം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജനവരി 23നകം മാനേജിങ് ഡയറക്‌ടര്‍, ഔഷധി-ദി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, കേരള ലിമിറ്റഡ്, കുട്ടനെല്ലൂര്‍, തൃശൂര്‍-14 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0487-2358623

Share this Story:

Follow Webdunia malayalam