കാലിക്കറ്റ് യൂണി ബിരുദധാരികള്‍ക്ക് അവസരം
, ശനി, 26 സെപ്‌റ്റംബര്‍ 2009 (14:06 IST)
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്ലേസ്‌മെന്റ് സെല്ലിന്റെ 'മെഗാ ജോബ് ഫെയര്‍' സെപ്റ്റംബര്‍ 29, 30 തീയതികളില്‍ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്നു. രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളിലൊന്നായ വിപ്രോയുടെ ബിപിഒ വിഭാഗത്തിലേക്ക് ആയിരത്തോളം തൊഴിലവസരങ്ങളുണ്ട്. കോഴിക്കോട് സര്‍വകലാശാലയിലെ ഏതെങ്കിലും പഠന വകുപ്പുകളില്‍നിന്നോ അഫിലിയേറ്റഡ് കോളജുകളില്‍നിന്നോ 2005 മുതല്‍ 2009 വരെ വര്‍ഷങ്ങളില്‍ ഡിഗ്രി, പിജി ബിരുദം എടുത്തവര്‍ക്കുവേണ്ടിയുള്ളതാണ് ഈ ജോബ് ഫെയര്‍. പ്രായപരിധി 18 മുതല്‍ 45 വരെ. എംസിഎ, എംബിഎ ബിരുദധാരികളെ ഈ ജോബ് ഫെയറിന് പരിഗണിക്കുന്നതല്ലപങ്കെടുക്കാനാഗ്രഹിക്കുന്നവര് ബയോഡാറ്റ (രണ്ട് കോപ്പികള്‍) ജനന തീയതി, മേല്‍വിലാസം, യോഗ്യത, പ്രവൃത്തി പരിഗ്നയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 29, 30 തീയതികളില്‍ 10 നും 4 നുമിടയില്‍ എത്തിച്ചേരണമെന്ന് പ്ലെയ്‌സ്‌മെന്റ് ഓഹ്മീസര്‍ ഡോ. വി.കെ. ജനാര്‍ദനന്‍ ത്മറിയിച്ചു. വിശദവിവരങ്ങള്‍ 9447412110, 9446158255 എന്നീ നമ്പരുകളിലും, യൂനിവേഴ്‌സിറ്റി വൈബ്സൈറ്റ് (www.universityofcalicut.info) ലഭ്യമാണ്.
Follow Webdunia malayalam