Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ പോസ്റ്റല്‍ അസിസ്റ്റന്റാവണോ?

കേരളത്തില്‍ പോസ്റ്റല്‍ അസിസ്റ്റന്റാവണോ?
, ശനി, 26 സെപ്‌റ്റംബര്‍ 2009 (14:07 IST)
തപാല്‍ വകുപ്പ്‌ കേരളത്തിലെ പോസ്റ്റല്‍ അസിസ്റ്റന്റ്‌/ സോര്‍ട്ടിംഗ്‌ അസിസ്റ്റന്റുമാരുടെ ഒഴുവില്‍ നിയമനത്തിന്‌ അപേക്ഷക്ഷണിച്ചു. മൊത്തം 493 പോസ്റ്റുകള്‍ ഒഴുവുണ്ടെന്ന് അറിയുന്നു.

പരസ്യനമ്പര്‍: No. Rectt/43/2008,11.09.09. തപാലാഫീസുകള്‍, സര്‍ക്കിള്‍/മേഖലാ ഓഫീസുകള്‍, സേവിംഗ്‌ ബാങ്ക് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്‌, റെയില്‍വേ മെയില്‍ സര്‍വീസില്‍ സോര്‍ട്ടിംഗ്‌ അസിസ്റ്റന്റ്‌ എന്നീ തസ്തികകളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌.

യോഗ്യത : പ്ലസ് ടു ജയംഅല്ലെങ്കില്‍ തത്തുല്യ യോഗ്യത. വൊക്കേഷണല്‍/ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പാസായവര്‍ ഈ തസ്തികകളിലേക്ക്‌ അപേക്ഷിക്കേണ്ടതില്ല. ഇംഗ്ലീഷ്‌ ഒരു വിഷയമായിപഠിച്ച്‌ ഉയര്‍ന്ന യോഗ്യതകള്‍നേടിയവരെ റെയില്‍വേ മെയില്‍ സര്‍വീസ്‌, ആര്‍മി ഹോസ്‌പിറ്റല്‍ സര്‍വീസ്‌ തുടങ്ങിയവയിലെ നിയമനത്തിന്‌ പരിഗണിക്കും.

അപേക്ഷകര്‍ പത്താംക്‌ളാസ്‌ വരെയെങ്കിലും മലയാളം അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച പ്രാദേശികഭാഷ പഠിച്ചിരിക്കണം. ഹിന്ദി ടൈപ്പിംഗില്‍ 25wpm ഉം ഇംഗ്ലീഷില്‍ 30wpmശ വേഗവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരെയാണ്‌ സര്‍ക്കിള്‍ ഓഫീസ്‌, മേഖല ഓഫീസ്‌ എന്നിവിടങ്ങളില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി നിയമിക്കാന്‍പരിഗണിക്കുക.

പ്രായം : 26.10.2009ല്‍18-25ന്‌ മദ്ധ്യേ. അര്‍ഹതപ്പെട്ട വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുണ്ട്‌. ശമ്പളം 5200-20200+ ഗ്രേഡ്‌പേ 2400 രൂപ. വിശദവിവരങ്ങള്‍ അറിയാന്‍ www.indiapostkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this Story:

Follow Webdunia malayalam