Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗള്‍‌ഫില്‍ അനവധി തൊഴിലവസരങ്ങള്‍

ഗള്‍‌ഫില്‍ അനവധി തൊഴിലവസരങ്ങള്‍
, ശനി, 3 ഒക്‌ടോബര്‍ 2009 (16:09 IST)
PRO
PRO
ഖത്തറില്‍ അവസരം

ഖത്തറിലെ പ്രമുഖ ആസൂത്രണ, നിര്‍മ്മാണ സംരംഭമായ അഷ്‌ഗാല്‍ വിവിധ ട്രേഡുകളില്‍ വിദഗ്ദ്ധരെ നിയമിക്കുന്നു. റിക്രൂട്ട്‌മെന്റ്‌ സൗജന്യം.

ഒഴിവുകള്‍: മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍, സിവില്‍ എന്‍ജിനിയര്‍മാര്‍ (നിര്‍മ്മാണം), സിവില്‍ എന്‍ജിനയര്‍മാര്‍ (നെറ്റ്‌വര്‍ക്‌സ്‌) സീനിയര്‍ പ്രോസസ്‌ എന്‍ജിനിയര്‍മാര്‍, ഇലക്‌ട്രിക്കല്‍ എന്‍ജിനിയര്‍മാര്‍, സെയ്ഫ്റ്റി എന്‍ജിനിയര്‍മാര്‍, ക്വാളിറ്റി അഷ്വറന്‍സ്‌, ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനിയര്‍മാര്‍, സീനിയര്‍ ബിസിനസ്സ്‌ അനലിസ്റ്റുകള്‍, സീനിയര്‍ പ്‌ളാനിംഗ്‌ എന്‍ജിനിയര്‍മാര്‍, പ്‌ളാനിംഗ്‌ എന്‍ജിനിയര്‍മാര്‍, സീനിയര്‍ ഡോക്യുമെന്റ്‌ കണ്‍ട്രോളര്‍മാര്‍, സീനിയര്‍ കംപ്യൂട്ടര്‍ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍, സര്‍വേയര്‍മാര്‍, എന്‍ജിനിയര്‍മാര്‍, കോസ്റ്റ്‌ എന്‍ജിനിയര്‍മാര്‍/ ക്വാണ്ടിറ്റി എന്‍ജിനിയര്‍മാര്‍, സീനിയര്‍ കോണ്‍ട്രാക്‌ട്‌ സ്‌പെഷ്യലിസ്റ്റ്‌/ അനലിസ്റ്റുകള്‍, സീനിയര്‍ പ്രോജക്‌ട്‌ എന്‍ജിനിയര്‍മാര്‍ - യൂട്ടിലിറ്റീസ്‌, സീനിയര്‍ പ്രോജക്‌ട്‌ എന്‍ജിനിയര്‍മാര്‍- റോഡ്‌സ്‌, സീനിയര്‍ പ്രോജക്‌ട്‌ എന്‍ജിനിയര്‍മാര്‍- സ്‌ട്രക്ചറല്‍, സീനിയര്‍ എന്‍ജിനിയര്‍മാര്‍- ചാര്‍ട്ടഡ്‌ ക്വാണ്ടിറ്റി.

എല്ലാ തസ്തികകള്‍ക്കും ബാധകം: ബന്‌ധപ്പെട്ട ട്രേഡില്‍ യോഗ്യതയും കുറഞ്ഞത്‌ 7-15 കൊല്ലത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ മാത്രം അപേക്ഷിക്കുക. ഓണ്‍ലൈനിലാണ്‌ അപേക്ഷിക്കേണ്ടത്‌. www.asiapoweroverseas.com എന്ന സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. സി.വിയുടെ രണ്ട്‌ സെറ്റുകളും അസല്‍ പാസ്‌പോര്‍ട്ടും ബന്‌ധപ്പെട്ട എല്ലാ രേഖകളും ഫോട്ടോയും സഹിതമാണ്‌ ഹാജരാകേണ്ടത്‌. ഹാജരാവേണ്ടത് ചെന്നൈയിലാണ്. വിലാസം: Asia Power Overseas Employment Services, 28, Aarti Arcade, 4th Floor, 86, Dr. Radhakrishnan Road, Mylapore, Chennai600 004. email:[email protected].


സൗദിയില്‍ ടെക്‌നിഷ്യന്‍

സൗദി അറേബ്യയിലെ പ്രമുഖ കമ്പനിക്ക്‌ ലാബ്‌ ടെക്‌നിഷ്യന്മാരെയും അനലൈസര്‍ ടെക്‌നിഷ്യന്മാരെയും ആവശ്യമുണ്ട്‌. ഒക്‌ടോബര്‍ രണ്ടാംവാരം വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ വച്ച്‌ ഇന്റര്‍വ്യൂ നടത്തിയാവും യോഗ്യരായവരെ തിരഞ്ഞെടുക്കുക.

ഒഴിവുകള്‍: ലാബ്‌ ടെക്‌നിഷ്യന്‍: 19 ഒഴിവ്‌. യോഗ്യത: ബി. എസ്‌സി ബിരുദവും റിഫൈനറി/ പെട്രോകെമിക്കല്‍ ലാബ്‌സ്‌/പോളിമര്‍ ആന്‍ഡ്‌ പോളിപ്രോപ്പിലിന്‍ അനാലിസിസില്‍ 3/5 കൊല്ലത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അനലൈസര്‍ ടെക്‌നിഷ്യന്‍: 10 ഒഴിവ്‌, യോഗ്യത: ITI യും പോളിമര്‍ അനാലിസിസില്‍ 5/7 കൊല്ലത്തെ പരിചയവും പോളിമര്‍ ഇന്‍സ്‌ട്രുമെന്റ്‌/ മെഷീനുകള്‍/ റിഫൈനിംഗ്‌ ആന്‍ഡ്‌ പെട്രോ കെമിക്കല്‍ ഇന്‍സ്‌ട്രുമെന്റ്‌/ മെഷീനുകളില്‍ പരിജ്ഞാനവും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ആകര്‍ഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും. (ആഹാരം, താമസ സൗകര്യം സൗജന്യം). വിശദമായ സി.വി, അസല്‍ പാസ്‌പോര്‍ട്ട്‌, ബന്‌ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം ഉടന്‍ അപേക്ഷിക്കുക.

വിലാസം: Sinclus, 48, Navketan Industrial Estate, Mahakali Caves Road, Andheri (E), Bombay93. email:[email protected]

ദുബായില്‍ അവസരം

ദുബായിലെ പ്രമുഖ ഇലക്‌ട്രോ മെക്കാനിക്കല്‍ കമ്പനിക്ക്‌ വിവിധ ട്രേഡുകളില്‍ ഡ്രാഫ്റ്റ്‌സ്‌മാന്മാരെ ആവശ്യമുണ്ട്‌. തസ്തിക, വിഭാഗം, ശമ്പളം (ദിര്‍ഹം) ചുവടെ.

ഡ്രാഫ്റ്റ്‌സ്‌മാന്‍ - ഇലക്‌ട്രിക്കല്‍, ശമ്പളം: 5000-7000 ദിര്‍ഹം. ഡ്രാഫ്റ്റ്‌സ്‌മാന്‍ - HVAC, 50007000. ഡ്രാഫ്റ്റ്‌സ്‌മാന്‍-പ്‌ളംബിംഗ്‌ - 5000-7000. സീനിയര്‍ ഡ്രാഫ്റ്റ്‌സ്‌മാന്‍ - ഇലക്‌ട്രിക്കല്‍ - 8000-9000. സീനിയര്‍ ഡ്രാഫ്റ്റ്‌സ്‌മാന്‍ - PI, FF, 80009000 ദിര്‍ഹം.

താത്‌പര്യമുള്ളവര്‍ ഉടന്‍ ചുവടെയുള്ള വിലാസത്തില്‍ വിശദമായ റെസ്യൂമെ അയയ്ക്കുക. [email protected]. തപാല്‍ വിലാസം: Raj Associates, Abhilash Complex, Vadakkekad, Kunnamkulam, Thrissur. വെബ്‌സൈറ്റ്‌: www.rajassociate.com.

Share this Story:

Follow Webdunia malayalam