ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ്, വിദ്യാഭ്യാസ വകുപ്പുകള്‍ കേരള സര്‍വ്വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രം എന്നിവ ചേര്‍ന്ന് ഒക്‌ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ തിരുവനന്തപുരം വി ജെ ടി ഹാളില്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ കലാമത്സരങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു.
ചിത്രരചന (എല്‍.പി., യു.പി.) ഉപന്യാസ രചന, ഗാന്ധിക്വിസ്, ഗാന്ധിയെക്കുറിച്ചുള്ള മലയാള കവിതാലാപനം, ദേശഭക്തി ഗാനാലാപനം (ഹൈസ്കൂള്‍ ആന്റ് ഹയര്‍ സെക്കന്‍ഡറി) പ്രസംഗമത്സരം (കോളേജ് വിഭാഗം) എന്നിവയാണ് മത്സരങ്ങള്‍.
ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. സെപ്തംബര്‍ 28 -നകം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫീല്‍ഡ് പബ്‌ളിസിറ്റി വിഭാഗം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, സെക്രട്ടേറിയേറ്റ്, സൗത്ത് ബ്ലോക്ക് വിലാസത്തിലോ 9387018695, 9446662148 നമ്പരിലോ ബന്ധപ്പെടണം.