മഹാനഗര്‍ ടെലിഫോണ്‍ നിഗാം ലിമിറ്റഡ് ജൂനിയര്‍ ടെലികോം ഓഫീസര്‍, മാനേജ്‌മെന്റ്, ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്‌തികകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. ആകെ ഒഴിവുകള്‍ : 392.
ജൂനിയര്‍ ടെലികോം ഓഫീസര്‍ ട്രെയിനി : 250, സിവില്‍ 10, ഇലക്‌ട്രിക്കല്‍ 10, മാനേജ്‌മെന്റ് ട്രെയിനി : മാര്‍ക്കറ്റിംഗ് 30, HR 10, ലീഗല്‍ 1, കമ്പനി സെക്രട്ടറി 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത : JTO ട്രെയിനി : ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഐ. ടി.യില്‍ ബി. ഇ/ ബി.ടെക്.
JTO ട്രെയിനി - സിവില്‍ : സിവില്‍ എന്‍ജിനിയറിംഗില്‍ ബി. ഇ/ ബി.ടെക്.
ഇലക്‌ട്രിക്കല്‍ : ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബി. ഇ/ ബി.ടെക്. ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ട്രെയിനി. CA/ICWA, പ്രവൃത്തി പരിചയം ഇല്ലെങ്കിലും അപേക്ഷിക്കാം. അല്ലെങ്കില്‍ ബി.കേം, CA ഇന്റര്‍ എന്നിവയോടൊപ്പം ബന്‌ധപ്പെട്ട രംഗത്ത് 5 കൊല്ലത്തെ പരിചയം വേണം. മാനേജ്‌മെന്റ് ട്രെയിനി (HR) : പേഴ്‌സണല്‍/HRല്‍ മാസ്റ്റര്‍ ബിരുദം/ ഡിപ്‌ളോമ. (MBA/PGDBM).
മാനേജ്‌മെന്റ് ട്രെയിനി മാര്‍ക്കറ്റിംഗ് : MBA/PGDBM, മാനേജ്‌മെന്റ് ട്രെയിനി - ലീഗല്‍ : എല്‍ എല്‍. ബി + ഒരു കൊല്ലത്തെ ബാര്‍ പ്രാക്‌ടീസ് (അഭികാമ്യം).
മാനേജ്‌മെന്റ് ട്രെയിനി (കമ്പനി സെക്രട്ടറി) : ബിരുദവും ICSI യില്‍ അസോസിയേറ്റ് അംഗത്വവും. ശമ്പളം : പരിശീലന വേളയില്‍ 12,000 രൂപ സ്റ്റൈപ്പെന്‍ഡ്. നിയമനം ലഭിക്കുന്നവര്‍ക്ക് 10750 - 16750 സ്കെയിലില്‍ ശമ്പളം ലഭിക്കും.
പ്രായം : 1.9.2008-ല്‍ 21-30 വയസ്സ്. അര്‍ഹതപ്പെട്ട വിഭാഗക്കാര്‍ക്ക് ഉന്നത പ്രായപരിധിയില്‍ നിയമാനുസൃത ഇളവുണ്ട്. അവസാനവര്‍ഷ (യോഗ്യതാപരീക്ഷ) എഴുതുന്നവരും ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം 500 രൂപയുടെ ക്രോസ് ചെയ്‌ത ഡി.ഡിയും അയയ്ക്കണം. (SC/ST/വികലാംഗര്‍ക്ക് 300 രൂപ). Mahanagar Telephone Nigam Limited എന്ന പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്നതാകണം ഡി.ഡി. അപേക്ഷകന്റെയും പിതാവിന്റെയും പേര്, വിലാസം, ജനനത്തീയതി, അപേക്ഷിക്കുന്ന തസ്‌തിക എന്നിവ ഡി.ഡിയുടെ പിറകില്‍ എഴുതണം. ജാതി, വൈകല്യം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഒപ്പം അയയ്ക്കണം. അവസാന തീയതി : 18.10.2008.
കൂടുതല്‍ വിവരങ്ങള്‍ www.mtnl.net.in എന്ന വെബ്‌സൈറ്റിലുണ്ട്.