Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹി മെട്രോ റെയിലില്‍ 1303 ഒഴിവുകള്‍

ഡല്‍ഹി മെട്രോ റെയിലില്‍ 1303 ഒഴിവുകള്‍
, ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (14:49 IST)
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്‌ വിവിധ തസ്തികകളിലായി 1303 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 19 ആണ്. ഇനി പറയുന്നവയാണ് ഒഴിവുള്ള പോസ്റ്റുകള്‍ -

1. അക്കൗണ്ട്സ്‌ ഓഫിസര്‍: 18 ഒഴിവുകള്‍. ശമ്പളം: 5,000-7,625 രൂപ.
2. കസ്റ്റമര്‍ റിലേഷന്‍സ്‌ അസിസ്റ്റന്റ്‌: 318 ഒഴിവുകള്‍. ശമ്പളം: 5,000-7,625 രൂപ.
4. മെയ്ന്റെയ്നര്‍: 961 ഒഴിവുകള്‍. ശമ്പളം: 3,900-6,150 രൂപ.
5. ഫൈന്‍ ഇന്‍സ്പെക്ടര്‍: 3 ഒഴിവുകള്‍. ശമ്പളം: 6,200-9,575 രൂപ.

അപേക്ഷാ ഫീസ്‌: 300 രൂപ. (എസ്‌.സി/ എസ്‌.ടിക്ക്‌ 50 രൂപ). Delhi Metro Rail Corporation Ltd. എന്ന പേരില്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ന്യൂഡല്‍ഹി ശാഖയില്‍ മാറാവുന്ന ഡിമാന്റ്‌ ഡ്രാഫ്റ്റായാണ്‌ ഫീസ്‌ അടയ്ക്കേണ്ടത്‌. ഡി.ഡിയുടെ പിറകില്‍ അപേക്ഷകന്റെ പേരും വിലാസവും രേഖപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 19. അപേക്ഷ അയക്കുന്ന കവറിനു പുറത്ത്‌ തസ്തികയുടെ പേരും കോഡും വ്യക്തമാക്കണം.

അപേക്ഷ അയക്കേണ്ട വിലാസം: D.M.R.C Ltd., Post Bag No. 9, Lodhi Road, New Delhi110003.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കും http://www.applicationnew.com/dmrc6/index.htm എന്ന വെസൈറ്റ് സന്ദര്‍ശിക്കുക

Share this Story:

Follow Webdunia malayalam