Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി പരിശീലനം

ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി പരിശീലനം
തിരുവനന്തപുരം , ചൊവ്വ, 9 മാര്‍ച്ച് 2010 (17:56 IST)
PRO
സി-ഡിറ്റിന്‍റെ അഡ്വാന്‍സ്ഡ്‌ ഐ റ്റി ട്രെയിനിങ്‌ സെന്‍ററായ സൈബര്‍ശ്രീയില്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ ഒരു മാസത്തെ പരിശീലനത്തിന്‌ പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ അപേക്ഷിക്കാം. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലാണ്‌ പരിശീലനം.

കമ്പ്യൂട്ടര്‍ പരിചയം ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന തത്വങ്ങള്‍, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, ഫോട്ടോ എഡിറ്റിങ്‌ സോഫ്റ്റ്‌ വെയര്‍ തുടങ്ങിയവയാണ്‌ പാഠ്യ വിഷയങ്ങള്‍.

യോഗ്യത : എസ് എസ്‌ എല്‍ സി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ 2000രൂപ സ്റ്റൈപന്‍റ് ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്‌ ഉള്‍ക്കൊള്ളിക്കണം.

അപേക്ഷ എക്സിക്യുട്ടീവ്‌ ഓഫീസര്‍, സൈബര്‍ശ്രീ സെന്‍റര്‍, ടി സി 15/1903, ഗീതാഞ്ജലി അനക്സ്‌, വഴുതക്കാട്‌, തിരുവനന്തപുരം-695014 വിലാസത്തില്‍ മാര്‍ച്ച്‌ 20നകം ലഭിക്കണം. കൂടുതല്‍ വിവരം 0471-2323949 ഫോണ്‍ നമ്പരില്‍ ലഭിക്കും.

Share this Story:

Follow Webdunia malayalam