Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെറ്റ്‌ പരീക്ഷ പരിശീലനം

നെറ്റ്‌ പരീക്ഷ പരിശീലനം
തിരുവനന്തപുരം , ചൊവ്വ, 12 ജനുവരി 2010 (18:41 IST)
തിരുവനന്തപുരം കുന്നുംപുറത്തെ പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ ശാസ്ത്ര മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ്‌ പരീക്ഷയ്ക്ക്‌ സ്റ്റൈപന്‍റോടു കൂടി സൗജന്യ പരിശീലനം നല്‍കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക-ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.

ആറുമാസത്തിനകമുള്ള ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്‌, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ ജനുവരി 18 നകം അപേക്ഷിക്കണം. ഫോണ്‍ നമ്പര്‍: 0471 2463441.

Share this Story:

Follow Webdunia malayalam