പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 227 ഓഫീസര്‍
, ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (18:43 IST)
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഓഫീസര്‍ തസ്‌തികയില്‍ 227 ഒഴിവുണ്ട്. ജനറല്‍ - 115, ഒ ബി സി - 61, എസ് സി - 34, എസ് ടി - 17 എന്നിങ്ങനെയാണ് ഒഴിവുകള്‍. JMG സ്‌കെയില്‍ 1-ല്‍ 10000-18240 രൂപയാണ് ശമ്പളം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.പോസ്‌റ്റ് കോഡ്: 01 പ്രായം: 21-45 വയസ്സ്. 2009 ജൂലായ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രായത്തില്‍ ഇളവ് ലഭിക്കേണ്ടവര്‍ക്ക് നിയമാനുസൃതമായ സംവരണമുണ്ട്.യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഏതെങ്കിലും ഒരു ബാങ്കിന്‍റെ കോര്‍ ബാങ്കിങ് സൊലുഷന്‍ ശാഖയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം.എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അന്ധവിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്രൈബിനെ ഉപയോഗിക്കാവുന്നതാണ്. 2009 ഡിസംബര്‍ 20നാണ് എഴുത്തുപരീക്ഷ നടക്കുക. പരീക്ഷാകേന്ദ്രങ്ങള്‍, സെന്‍റര്‍ കോഡ് എന്നിവ താഴെക്കൊടുക്കുന്നു.ചെന്നൈ - 11, ഡല്‍ഹി - 12, കൊല്‍ക്കത്ത - 13, മുംബൈ - 14. അപേക്ഷാഫീസ്: 400 രൂപ. എസ് സി/എസ് ടി/ വികലാംഗര്‍ക്ക് 50 രൂപ.അപേക്ഷാഫീസ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഏതെങ്കിലും കേന്ദ്രത്തില്‍ അടയ്‌ക്കാവുന്നതാണ്. അതിനായി ബാങ്കിന്‍റെ വെബ്‌സൈറ്റില്‍ നിന്ന് ക്യാഷ് വൌച്ചര്‍ കോപ്പി ഡൌണ്‍ലോഡ് ചെയ്‌തെടുക്കണം. രണ്ട് വൌച്ചറുകള്‍ ഉണ്ടായിരിക്കും. രണ്ടിലും അപേക്ഷകന്‍റെ പേര്, കാറ്റഗറി, ബ്രാഞ്ചിന്‍റെ പേര്, ബ്രാഞ്ച് കോഡ്, പണം അടച്ച തീയതി, അടയ്‌ക്കുന്ന തുക, തസ്‌തിക എന്നിവ രേഖപ്പെടുത്തണം.തുടര്‍ന്ന് വൌച്ചര്‍ ഏതെങ്കിലും പി എന്‍ ബി ശാഖയില്‍ നല്കുക. പണമടച്ച ശേഷം വൌച്ചറില്‍ ട്രാന്‍സാക്ഷന്‍ ഐ ഡി ഉണ്ടെന്ന് ഉറപ്പു വരുത്തണം. നവംബര്‍ ഏഴു വരെയേ പണമടയ്‌ക്കാന്‍ സാധിക്കൂ. പണമടച്ച ശേഷം ബാങ്ക് വെബ്‌സൈറ്റിന്‍റെ റിക്രൂട്ട്‌മെന്‍റ് ലിങ്കില്‍ പ്രവേശിക്കണം. അപേക്ഷയില്‍ വൌച്ചറിലെ ട്രാന്‍സാക്ഷന്‍ ഐ ഡി രേഖപ്പെടുത്തണം.അപേക്ഷകന് സ്വന്തമായി ഇ-മെയില്‍ വിലാസമുണ്ടായിരിക്കണം. കോള്‍ലെറ്റര്‍ ഇ-മെയില്‍ വഴിയാണ് അയയ്‌ക്കുക. ഒറിജിനല്‍ കാഷ് വൌച്ചറും ഇ-മെയില്‍ അപേക്ഷയുടെ പ്രിന്‍റൌട്ടും അപേക്ഷകന്‍ സൂക്ഷിക്കേണ്ടതാണ്. യഥാര്‍ത്ഥ വൌച്ചര്‍ കോള്‍ ലെറ്ററിനൊപ്പം എഴുത്തു പരീക്ഷയ്‌ക്കെത്തുമ്പോള്‍ കൊണ്ടു വരേണ്ടതാണ്.തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരു ലക്ഷം രൂപയ്‌ക്ക് തുല്യമായി മൂന്ന് വര്‍ഷത്തെ സര്‍വ്വീസ് ബോണ്ട് നല്കണം. ഡിസംബര്‍ 14നകം കോള്‍ലെറ്റര്‍ ലഭിക്കാത്തവര്‍ അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. അപേക്ഷ ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ ഏഴ്.
Follow Webdunia malayalam