Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ തസ്തിക: ഉത്തരവ്‌ പുറപ്പടുവിച്ചു

പുതിയ തസ്തിക: ഉത്തരവ്‌ പുറപ്പടുവിച്ചു
തിരുവനന്തപുരം , ശനി, 3 ഏപ്രില്‍ 2010 (17:30 IST)
ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പില്‍ 11 പുതിയ തസ്തികകള്‍ സൃഷ്ടിച്ച്‌ ഉത്തരവായി.

ന്യൂഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, തിരുവനന്തപുരം ഡയറക്ടറേറ്റിലെ പ്രസ്‌റിലീസ്‌ വിഭാഗം എന്നിവിടങ്ങളില്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഓരോ തസ്തികയും ന്യൂഡല്‍ഹിയില്‍ അസിസ്റ്റന്റ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഒരു തസ്തികയും സൃഷ്ടിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ അസിസ്റ്റന്‍റ് എഡിറ്ററുടെ ഓരോ തസ്തികയും പരസ്യവിഭാഗത്തില്‍ ഡിസൈനറുടെ തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്‌.

Share this Story:

Follow Webdunia malayalam