Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പുതുക്കാം

പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പുതുക്കാം
തിരുവനന്തപുരം , ചൊവ്വ, 26 ജനുവരി 2010 (17:37 IST)
കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം മുസ്ലീം/ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ അനുവദിച്ച പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ മുന്‍വര്‍ഷത്തേത്‌ 2008-09ല്‍ പുതുക്കി ലഭിച്ചവര്‍ക്കും ആദ്യമായി ലഭിച്ചവര്‍ക്കും 2009-10 വര്‍ഷം പുതുക്കുന്നതിന്‌ ഓണ്‍ലൈന്‍ ആയി www.dcescholarship.kerala.gov.in സൈറ്റില്‍ ജനുവരി 28വരെ രജിസ്റ്റര്‍ ചെയ്യാം.

ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ നിശ്ചിത ഫോറത്തിലും അപേക്ഷ സമര്‍പ്പിക്കണം. അവസാനം നടന്ന പൊതുപരീക്ഷയുടെ മാര്‍ക്ക്‌ ലിസ്റ്റിന്‍റെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്‍റ് ഔട്ട്‌ സഹിതം വേണം അയയ്ക്കാന്‍.

അയയ്ക്കേണ്ട വിലാസം: സ്കോളര്‍ഷിപ്പ്‌ സ്പെഷ്യല്‍ ഓഫീസര്‍, കോളേജ്‌ വിദ്യാഭ്യാസ മേധാവിയുടെ കാര്യാലയം(അനക്സ്‌), സംസ്കൃത കോളേജ്‌ ക്യാമ്പസ്‌, പാളയം, തിരുവനന്തപുരം വിലാസത്തില്‍ ഫെബ്രുവരി മൂന്നിനകം അപേക്ഷ ലഭിക്കണം.

Share this Story:

Follow Webdunia malayalam