Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രൊബേഷനറി ഓഫീസര്‍ പരീക്ഷാ പരിശീലനം

പ്രൊബേഷനറി ഓഫീസര്‍ പരീക്ഷാ പരിശീലനം
തിരുവനന്തപുരം , ചൊവ്വ, 12 ജനുവരി 2010 (18:44 IST)
തിരുവനന്തപുരം ഗവ:പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ പ്രൊബേഷനറി ഓഫീസര്‍ (സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യ) പരീക്ഷയ്ക്ക്‌ മൂന്നു മാസം ദൈര്‍ഘ്യമുള്ള പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക-ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.

പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ 400/- രൂപ നിരക്കില്‍ സ്റ്റൈപന്‍റ് ലഭിക്കും. ആറുമാസത്തിനകമുള്ള ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്‌, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തിരുവനന്തപുരം ആയുര്‍വേദകോളേജിനു സമീപം കുന്നുംപുറത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന്‍ ട്രെയിനിംങ്ങ്‌ സെന്ററില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2463441.

Share this Story:

Follow Webdunia malayalam