വനിതാ വികസന കോര്‍പ്പറേഷനില്‍ കരാറടിസ്ഥാനത്തില്‍ എട്ട് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുണ്ട്. നാലെണ്ണം തിരുവനന്തപുരം മേഖലയിലും രണ്ടെണ്ണം വീതം എറണാകുളം കോഴിക്കോട് മേഖല ഓഫീസുകളിലുമാണ്.
പ്രായം 21 നും 35 നും മദ്ധ്യേ. യോഗ്യത ബിരുദം. പി ജി ഡിപ്ലോമ ഇന്‍ സോഷ്യല്‍ സര്‍വ്വീസസ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ശമ്പളം 4,500 രൂപ.
വിശദമായ ബയോഡാറ്റയും, പാസ്പോര്‍ട്ട് വലിപ്പത്തിലെ ഫോട്ടോയും, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 26 -ന് ഉച്ചയ്ക്ക് രണ്ടിന് കോര്‍പ്പറേഷന്റെ (ടി.സി.20/2170, ബസന്ത്, മന്മോഹന് ബംഗ്ലാവിന് എതിര്‍വശം, കവടിയാര്‍, തിരുവനന്തപുരം-03) ഹെഡ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ - 0471-2727668.