ഏലൂര്‍ ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ അപ്രന്റീസാവാന്‍ ബിരുദമുള്ളവര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അവസരം. ട്രേഡ് അപ്രന്റീസ്: അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്): കെമിസ്ട്രി മെയിനായും ഫിസിക്സും മാത്തമാറ്റിക്സും സബ്സിഡിയറിയായും ബിഎസ്സി. ഇന്‍സ്ട്രുമെന്റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്): ഫിസിക്സ് മെയിനായും കെമിസ്ട്രിയും മാത്തമാറ്റിക്സും സബ്സിഡിയറിയായും ബിഎസ്സി. 2009 ഒക്ടോബര്‍ 16ന് 25 വയസ്സ് കവിയരുത്.
എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും ഒബിസിക്കും ഉയര്‍ന്നപ്രായത്തില്‍ നിയമാനുസൃത ഇളവ്. ടെക്നീഷ്യന്‍ അപ്രന്റീസ്: മെക്കാനിക്കല്‍, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍ എന്നിവയിലൊന്നില്‍ എന്‍ജിനിയറിങ് ഡിപ്ലോമ. ഡിപ്ലോമ പാസായിട്ട് 2009 ഒക്ടോബര്‍ 15ന് മൂന്നുവര്‍ഷം കവിയരുത്. 2009 ഒക്ടോബര്‍ 16ന് 23 വയസ്സ് കവിയരുത്.
എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും ഒബിസിക്കും ഉയര്‍ന്നപ്രായത്തില്‍ നിയമാനുസൃത ഇളവ്. ഈ യോഗ്യതയുള്ളവര്‍ക്ക് ഏലൂര്‍ ഉദ്യോഗമണ്ഡലില്‍ ഫാക്ട് ട്രെയ്നിങ് സെന്ററില്‍ നടക്കുന്ന പരീക്ഷയ്ക്ക് ഹാജരാവാം. നേരത്തെ അപേക്ഷ നല്‍കേണ്ടതില്ല. അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ് എഒസിപി)ക്ക് സെപ്തംബര്‍ ഏഴിന് രാവിലെ ഒമ്പതിനും ഇന്‍സ്ട്രുമെന്റ് മെക്കാനിക്കിന് (കെമിക്കല്‍ പ്ലാന്റ് ഐഎംസിപി) സെപ്തംബര്‍ ഏഴിന് പകല്‍ ഒന്നിനും പരീക്ഷ നടത്തും.
ടെക്നീഷ്യന്‍ അപ്രന്റീസ് തസ്തികയിലേക്ക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കെമിക്കല്‍ ഡിപ്ലോമക്കാര്‍ക്ക് സെപ്തംബര്‍ 14ന് രാവിലെ ഒമ്പതിനും സിവില്‍, കംപ്യൂട്ടര്‍, ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്ലോമക്കാര്‍ക്ക് സെപ്തംബര്‍ 14ന് പകല്‍ ഒന്നിനും പരീക്ഷ നടത്തും.
പരീക്ഷയ്ക്കെത്തുമ്പോള്‍ കൊണ്ടുവരാനുള്ള സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചും പരീക്ഷാ തീയതിയെയും സമയത്തെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും www.fact.co.in വെബ്സൈറ്റില്‍ Apprentice Selection എന്ന ലിങ്ക് കാണുക. വിലാസം: FACT Training Centre, Udyogamandal, Ernakulam. Phone: 2553424, 2552380.