യുനൈറ്റഡ് ബാങ്കില്‍ ഓഫിസറാവണോ?
, ശനി, 26 സെപ്‌റ്റംബര്‍ 2009 (14:07 IST)
യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറാവാന്‍ ആഗ്രഹമുണ്ടോ. ബാങ്കിലെ വിവിധ വിഭാഗങ്ങളിലെ ഓഫിസര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന പോസ്റ്റുകളിലേക്കാണ് നിയമനം. 1.
ക്രെഡിറ്റ് ഓഫിസര്‍: 20 ഒഴിവുകള്‍ (ഗ്രേഡ് SMGS4). ശമ്പളം: 20,480-24,140 രൂപ. പ്രായം: 50 വയസ്സ് കവിയരുത്.2.
ക്രെഡിറ്റ് ഓഫിസര്‍: 35 ഒഴിവുകള്‍ (ഗ്രേഡ് MMGS3). ശമ്പളം: 18,240-22,280 രൂപ. പ്രായം: 45. 3.
ക്രെഡിറ്റ് ഓഫിസര്‍: 20 ഒഴിവുകള്‍ (ഗ്രേഡ് MMGS2). ശമ്പളം: 13,820-19920 രൂപ. പ്രായം: 40.4.
ഫോറെക്സ് ഓഫിസര്‍: 4 ഒഴിവുകള്‍ (ഗ്രേഡ് SMGS4). പ്രായം: 50. 5.
ഫോറെക്സ് ഓഫിസര്‍: 10 ഒഴിവുകള്‍ (ഗ്രേഡ് MMGS2). ശമ്പളം: 13,820-19,920 രൂപ. പ്രായം: 40.6.
ഫാക്കല്‍റ്റി: 5 ഒഴിവുകള്‍ (ഗ്രേഡ് MMGS2). ശമ്പളം: 13,820-19,920 രൂപ. പ്രായം: 45. 7.
ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റ്: 5 ഒഴിവുകള്‍ (ഗ്രേഡ് MMGS2). ശമ്പളം: 13,820-19,920 രൂപ. പ്രായം: 35.8.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഫിസര്‍: 105 ഒഴിവുകള്‍ (ഗ്രേഡ് MMGS2). ശമ്പളം: 13,820-19,920 രൂപ. പ്രായം: 30.9.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഫിസര്‍: 25 ഒഴിവുകള്‍ (ഗ്രേഡ് MMGS3). ശമ്പളം: 18,240-22,280 രൂപ. പ്രായം: 35.അപേക്ഷാ ഫീസ്: 400 രൂപ. (എസ്.സി/എസ്.ടി/ വികലാംഗ വിഭാഗങ്ങള്‍ക്ക് 50 രൂപ). United Bank of India Recruitment2/2009 എന്ന പേരിലെടുത്ത മുംബൈയില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്. ഡി.ഡിയുടെ പിറകില്‍ അപേക്ഷകന്റെ പേരും മേല്‍വിലാസവും എഴുതണം. ഒക്ടോബര്‍ 6 വരെ യുനൈറ്റഡ് ബാങ്കിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.recruitment.unitedbankofindia.com എന്ന സൈറ്റ് സന്ദര്‍ശിക്കുക. ഇവിടെ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഡി.ഡിക്ക് ഒപ്പം ഒക്ടോബര്‍ 6നു മുമ്പ് കിട്ടത്തക്ക വിധം തപാലില്‍ അയക്കണം.അപേക്ഷ അയയ്ക്കേണ്ട വിലാസം - Post Box No. 9055, Goregaon (East), Mumbai400 063.
Follow Webdunia malayalam