യൂനിയന്‍ ബാങ്കില്‍ 1040 ക്ലാര്‍ക്ക്
, ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (15:15 IST)
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ക്ലാര്‍ക്ക് കം കാഷ്യര്‍ തസ്തികയിലെ 1040 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവുകള്‍. 18നും 28നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ശമ്പളം: 4,410-13,210 രൂപ. യോഗ്യത: യു.ജി.സി അംഗീകൃത സര്‍വകലാശാലാ ബിരുദം, കംപ്യൂട്ടറില്‍ പ്രായോഗിക പരിചയവും ഓഫിസ് ഓട്ടോമേഷന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റും.അപേക്ഷാ ഫീസ്: 300 രൂപ (എസ്.സി/എസ്.ടി/വികലാംഗ വിഭാഗക്കാര്‍ക്ക് ഫീസില്ല). യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ അപ്ലിക്കേഷന്‍ ഫീസ് ചലാനായി അടയ്ക്കാം.യൂനിയന്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കണം.വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും http://www.unionbankofindia.co.in/lt_careers.aspx എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Follow Webdunia malayalam