തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ശുചിത്വ മിഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഡിസൈന്‍): പ്രതിമാസം 20,000രൂപ.
യോഗ്യത: സിവില്‍/മെക്കാനിക്കല്‍/എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ് ബിരുദവും ഖരദ്രവ മാലിന്യ പരിപാലന ത്തില്‍ അറിവും/സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും ഖരദ്രവമാലിന്യ പരിപാലന പ്രോജക്ട് രൂപ കല്പന ചെയ്ത് നടപ്പാക്കുന്നതില്‍ അഞ്ച് വര്‍ഷ പരിചയം, ഓട്ടോ കാഡ്/ജിഐഎസ് എന്നിവയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ഖരദ്രവ മാലിന്യ പരിപാലന പ്രോജക്ട് രൂപ കല്പന ചെയ്ത് നടപ്പാക്കി എസ്റ്റിമേറ്റ് തയ്യാറാക്കിയവര്‍ക്ക് മുന്‍ഗണന.
പ്രോജക്ട് ഫെല്ലോ: 12000രൂപ, യോഗ്യത: സിവില്‍ മെക്കാനിക്കല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ് ബിരുദവും, ഓട്ടോ കാഡ്/ജിഐഎസ് എന്നിവയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ഖരദ്രവ മാലിന്യ പരിപാലന പ്രോജക്ടും എസ്റ്റിമേറ്റും തയ്യാറാക്കി നടപ്പാക്കിയവര്‍ക്ക് മുന്‍ഗണന.