Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂക്കുട്ടിക്കും റഹ്‌മാനും ഓസ്കര്‍

പൂക്കുട്ടിക്കും റഹ്‌മാനും ഓസ്കര്‍
ഇന്ത്യ കാത്തിരുന്ന നിമിഷം. അത് സംഭവിച്ചു. റസുല്‍ പൂക്കുട്ടിക്കും എ ആര്‍ റഹ്‌മാനും ഓസ്കര്‍! സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രമാണ് പൂക്കുട്ടിക്കും റഹ്‌മാനും ഓസ്കര്‍ നേടിക്കൊടുത്തത്.

കൊല്ലം അഞ്ചല്‍ സ്വദേശിയായ റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണത്തിനാണ് ഓസ്കര്‍ നേടിയിരിക്കുന്നത്. റഹ്‌മാന് ഇരട്ടമധുരമാണുള്ളത്. സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനാണ് റഹ്‌മാന്‍ ഓസ്കാര്‍ നേടിയിരിക്കുന്നത്.

മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ(അഡാപ്റ്റഡ്), സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളാണ് സ്ലംഡോഗ് മില്യണയര്‍ നേടിയത്. തെരുവില്‍ നിന്നുള്ള ഒരു ബാലന്‍ തന്‍റെ ജീവിതദുരിതങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കോടീശ്വരനായി മാറുന്ന കഥയാണ് സ്ലംഡോഗ് മില്യണയര്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam