Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മൈല്‍ പിങ്കി മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി

സ്മൈല്‍ പിങ്കി മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി
ലോസാഞ്ചല്‍സ്‌ , തിങ്കള്‍, 23 ഫെബ്രുവരി 2009 (16:19 IST)
മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിക്കുള്ള ഓസ്കര്‍ പുരസ്കാരം ഇന്ത്യയില്‍ നിന്നുള്ള സ്മൈല്‍ പിങ്കിക്ക്. വിദേശിയായ മേഘന്‍ മിലന്‍ ആണ്‌ സ്മൈല്‍ പിങ്കിയുടെ സംവിധായകന്‍. ഇന്ത്യക്കാരിയായ മുറിച്ചുണ്ടുള്ള ഗ്രാമീണ പെണ്‍കുട്ടിയുടെ കഥയാണ് സ്മൈല്‍ പിങ്കി.

മുറിച്ചുണ്ടിന്‍റെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന പിങ്കി എന്ന പെണ്‍കുട്ടി സാമൂഹിക പ്രവര്‍ത്തകനായ ഒരു ഡോക്ടറെ കണ്ടുമുട്ടുന്നു. ഡോക്ടറുടെ സഹായത്താല്‍ പിങ്കിയുടെ മുറിച്ചുണ്ട്‌ മാറുകയും കുട്ടിക്ക്‌ പുതിയൊരു ജീവതം ലഭിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിലെ പ്രമേയം.

ദി ഫൈനല്‍ ഇഞ്ച്‌, ദി കോണ്‍സയന്‍സ്‌ ഓഫ്‌ നേം എന്‍, ദി വിറ്റ്നസ്‌ ഫ്രം ദി ബാല്‍ക്കണി ഓഫ്‌ റൂം 306 എന്നിവയായിരുന്നു ഈ വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ച മറ്റു ഡോക്യുമെന്‍ററികള്‍. ഇതില്‍ ദി ഫൈനല്‍ ഇഞ്ചിന് പിന്നിലും ഇന്ത്യക്കാരായിരുന്നു.

Share this Story:

Follow Webdunia malayalam