ഓസ്കറില്‍ സ്ലംഡോഗ് വിസ്മയമായി. പത്ത് നോമിനേഷനുകള്‍ ലഭിച്ചതില്‍ എട്ടും പുരസ്കാരമാക്കി മാറ്റിയ വിജയകഥയാണ് സ്ലംഡോഗ് മില്യണയറിന് കൊഡാക് വേദി സമ്മാനിച്ചത്.
മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ(അഡാപ്റ്റഡ്), സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളാണ് സ്ലംഡോഗ് മില്യണയര്‍ നേടിയത്. ഇന്ത്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് സ്ലംഡോഗ് നേടിത്തന്നിരിക്കുന്നത്. മൂന്ന് ഓസ്കറുകളാണ് സ്ലംഡോഗിലൂടെ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത്.
തെരുവില്‍ നിന്നുള്ള ഒരു ബാലന്‍ തന്‍റെ ജീവിതദുരിതങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കോടീശ്വരനായി മാറുന്ന കഥയാണ് സ്ലംഡോഗ് മില്യണയര്‍ പറഞ്ഞത്. ദേവ് പട്ടേലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അനില്‍കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, ഫ്രീദാ പിന്‍റോ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തി.
സ്ലംഡോഗിന് ശബ്ദമിശ്രണം നടത്തിയ റസുല്‍ പൂക്കുട്ടിയിലൂടെ ഓസ്കര്‍ കേരളക്കരയിലുമെത്തിയിരിക്കുകയാണ്.