എറണാകുളത്ത് എത്തുന്ന് വിനോദ സഞ്ചാരികള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. കാരണം, പഴമയുടേയും പുതമുമയുടെയും സംഗമ സ്ഥാനമാണീ ജില്ല.
ഡച്ചു പാലസ് മട്ടാഞ്ചേരി
പോര്‍ച്ചുഗീസുകാരാല്‍ നിര്‍മ്മിക്കപ്പെട്ട് ഡച്ചുകാരാല്‍ മോടിപിടിപ്പിക്കപ്പെട്ട ഈ കൊട്ടാരത്തിലിന്ന് കൊച്ചിരാജാക്കന്മാരുടെ ഫോട്ടോ ഗ്യാലറി പ്രദര്‍ശിപ്പിക്കപ്പെടുന്നു. അവരുപയോഗിച്ചിരുന്ന വാളും വസ്ത്രങ്ങളും മറ്റും ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നു.
മട്ടാഞ്ചേരി സിനഗോഗ്
1568-ല്‍ പണികഴിക്കപ്പെട്ട ഈ സിനഗോഗാണ് കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലുള്ളവയില്‍ ഏറ്റവും പഴക്കമേറിയത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ടൈല്‍സ് ഉപയോഗിച്ചാണ് സിനഗോഗിന്‍െറ തറമോടിപിടിപ്പിച്ചിരിക്കുന്നത്.
സെയ്ന്‍റ് ഫ്രാന്‍സിസ് പള്ളി
ഇന്ത്യയിലെ ആദ്യത്തെ പള്ളിയെന്ന് കരുതപ്പെടുന്ന ഇത് 1510-ല്‍ പോര്‍ച്ചുഗീസുകാരാല്‍ പണികഴിപ്പിക്കപ്പെട്ടതാണ്. അടുത്തീയിടെ വരെ വാസ്ക്കാഡിഗാമയുടെ ഭൗതികാവശിഷ്ടം ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.
വെലിംഗ്ടണ്‍ ഐലന്‍റ്
മുന്‍ ഇന്ത്യന്‍ വൈസ്രോയിയായ ലോര്‍ഡ് വെല്ലിംഗ്ടന്‍െറ പേരിലറിയപ്പെടുന്ന ഈ മനോഹരമായ ദ്വീപ് പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമാണ്.
കാലടി
കൊച്ചി നഗരത്തില്‍ നിന്ന് 45 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ആദിശങ്കരാചാര്യര്‍ ജനിച്ചത്.
മലയാറ്റൂര്‍ പള്ളി.
ഒരു കുന്നിനു മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയില്‍ ക്രിസ്തുവിന്‍െറ ശിഷ്യനായ സെയ്ന്‍റ് തോമസ് പ്രാര്‍ത്ഥിച്ചുവെന്ന് കരുതപ്പെടുന്നു.
തട്ടേക്കാട് പക്ഷിസങ്കേതം
തെക്കേ ഇന്ത്യയിലെ പ്രധാനങ്ങളായ പക്ഷിസങ്കേതങ്ങളിലൊന്നാണ് ഇത്. പലതരത്തിലുള്ള പക്ഷികളിവിടെ കാണപ്പെടുന്നു.
ജില്ലയിലെ മ്യൂസിയങ്ങള്‍
പരീക്ഷിത്ത് തന്പുരാന്‍ മ്യൂസിയം, ഹില്‍പാലസ് മ്യൂസിയം, കേരളാ ഹിസ്റ്ററി മ്യൂസിയം തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന മ്യൂസിയങ്ങള്‍. പരീക്ഷിത്ത് തന്പുരാന്‍ മ്യൂസിയത്തില്‍ പ്രാചീനകാലസ്മാരകങ്ങളും, നാണയങ്ങളും, ശിലാലിഖിതങ്ങളും പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഹില്‍ പാലസ് മ്യൂസിയമാവട്ടെ കൊച്ചിരാജവംശത്തിന്‍െറ സ്മാരകമായി കരുതപ്പെടുന്നു. കേരള ഹിസ്റ്ററി മ്യൂസിയത്തില്‍ കേരളചരിത്രം ശില്പങ്ങളിലൂടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു