Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിഴക്കിന്‍റെ വെനീസിലേക്കൊരു യാത്ര

കിഴക്കിന്‍റെ വെനീസിലേക്കൊരു യാത്ര
ആലപ്പുഴ, കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെട്ടിരുന്ന വ്യാവസായിക പട്ടണം ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസ എന്നാണ് അറിയപ്പെടുന്നത്. ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ കടലിന്‍റെയും കായലിന്‍റെയും സൌന്ദര്യത്തില്‍ മയങ്ങുന്നവരാണെന്ന് പറയുന്നതില്‍ തെറ്റില്ല.

ആലപ്പുഴ വിവിധയിനം അപൂര്‍വ്വ പക്ഷികളുടെയും ജന്തുജാലങ്ങളുടെയും ഇഷ്ട വാസസ്ഥാനം കൂടിയായതിനാല്‍ മൃഗ സ്നേഹികള്‍ക്കും ഇവിടം പ്രിയങ്കരമാവുന്നു. പണ്ട് ചരക്ക് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന ചാലുകള്‍ പലതും ഇന്ന് വിനോദ സഞ്ചാരികളുടെ യാത്രാവഴികളായി മാറിയിരിക്കുന്നു.

അവധിക്കാലത്ത് ഹൌസ് ബോട്ടില്‍ ഒരു ദിനം ചെലവഴിക്കാനെത്തുന്ന സഞ്ചാരികള്‍ ഇന്ന് ആലപ്പുഴയിലെ നിത്യകാഴ്ചയായി മാറിയിരിക്കുന്നു. ബീച്ചുകളും സീ ഫുഡും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ വിദേശ വിനോദ യാത്രികര്‍ക്ക് ആല്ലപ്പുഴയിലെ കയര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ വിസ്മയകരങ്ങളായ കാഴ്ചകളാവുന്നു.

Share this Story:

Follow Webdunia malayalam