Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രമുറങ്ങുന്ന കോഴിക്കോട്

ചരിത്രമുറങ്ങുന്ന കോഴിക്കോട്
കോഴിക്കോട്ട് എന്നാല്‍ കേരളചരിത്രത്തിന്‍റെ ഒരു പ്രധാന ഏട് എന്ന് വേണമെങ്കില്‍ പറയാം. കോഴിക്കോട് എത്തിയാല്‍ പിന്നെ ചരിത്ര സ്നേഹികള്‍ക്ക് ഊണും ഉറക്കവും ഉപേക്ഷിച്ച് ഊരു ചുറ്റാം.

പഴശ്ശിരാജ മ്യൂസിയം: പുരാവസ്തു പ്രാധാന്യമുള്ള മ്യൂറലുകളും ശില്പങ്ങളും നാണയങ്ങളും ഇവിടെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു. ഇതോടൊപ്പമുള്ള ആര്‍ട്ട് ഗ്യാലറിയില്‍ രാജാരവിവര്‍മ്മയുടെയും രാജരാജവര്‍മ്മയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

കാപ്പാട് : -1498-ല്‍ വാസ്ക്കോഡഗാമ കപ്പലിറങ്ങിയ കടല്‍ത്തീരം . ഈസ്ഥലത്തിന്‍െറ ചരിത്രപ്രാധാന്യം വളരെയേറെ ആളുകളെ ആകര്‍ഷിക്കുന്നു.

കുട്ടിച്ചിറ: ഇവിടുത്തെ മുച്ചുണ്ടി പള്ളിയിലെ ശിലാഫലകങ്ങള്‍ സാമൂതിരിമാര്‍ എത്രത്തോളം മുസ്ളിം വിഭാഗത്തെ സംരക്ഷിച്ചിരുന്നു എന്നതിന് തെളിവാണ്. മുച്ചുണ്ടി പള്ളിക്ക് ഹിന്ദുക്ഷേത്രങ്ങളോടുള്ള സാമ്യം ഏതൊരു സന്ദര്‍ശകനെയും അത്ഭുതപ്പെടുത്തും.

കടലുണ്ടി പക്ഷിസങ്കേതം: നവംബര്‍ മുതല്‍ ഏപ്രില്‍വരെ ഇവിടെ വന്നു ചേരുന്ന ദേശാടനപക്ഷികള്‍ കണ്ണിനും കാതിനും കുളിര്‍മ പകരുന്നു. ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും പറന്നുവന്നെത്തുന്ന പക്ഷികളെ കാണാന്‍ ഒരുപാടാളുകള്‍ ഇവിടെ വരുന്നു.

കൃഷ്ണമേനോന്‍ മ്യൂസിയം: മലയാളികള്‍ക്കെന്നും അഭിമാനിക്കാവുന്ന നയതന്ത്രജ്ഞനായ വി.കെ. കൃഷ്ണമേനോന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ഒരു ശേഖരം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഇരിങ്ങല്‍ : സാമൂതിരിമാരുടെ പടത്തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമാണിത്. മൂറാസ് പുഴക്കര സ്ഥിതിചെയ്യുന്ന കുഞ്ഞാലിമരയ്ക്കാരുടെ വീട് ഇപ്പോള്‍ പുരാവസ്തുവകുപ്പാണ് സംരക്ഷിച്ചുവരുന്നത്

Share this Story:

Follow Webdunia malayalam