Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയാം... മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമായ സിദ്ധവൈദ്യം എന്താണെന്ന് !

എന്താണ് സിദ്ധവൈദ്യം

അറിയാം... മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമായ സിദ്ധവൈദ്യം എന്താണെന്ന് !
, വ്യാഴം, 17 ഓഗസ്റ്റ് 2017 (15:12 IST)
മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമാണ് സിദ്ധവൈദ്യമെന്നും സിദ്ധവൈദ്യത്തില്‍ നിന്നാണ് മറ്റെല്ലാ വൈദ്യവിജ്ഞാനശാഖകളും വികസിച്ചതെന്നുമാണ് വിശ്വാസം. ആര്യന്മാരുടെ വരവിന് മുന്‍പ് ഭാരത മണ്ണില്‍ പൂര്‍ണ്ണവികാസം പ്രാപിച്ച ദ്രാവിഡ സംസ്കാരത്തിന്‍റെ സംഭാവനയാണത്രേ സിദ്ധവൈദ്യം. ആദിദ്രാവിഡരുടെ വൈദ്യ വിജ്ഞാനം ക്രോഡീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്ത അഗസ്ത്യ മുനിയാണ് സിദ്ധവൈദ്യശാഖയുടെ പിതാവായി ആദരിച്ചുവരുന്നത്. 
 
തികച്ചും സമഗ്രവും സമ്പൂര്‍ണ്ണവുമായ സിദ്ധവൈദ്യം ശൈവവിജ്ഞാനമാണെന്ന ഐതീഹ്യവും പ്രചാരത്തിലുണ്ട്. അഗസ്ത്യരും അദ്ദേഹത്തിന്റെ 18 ശിഷ്യന്മാരും പ്രാചീന തമിഴ് ഭാഷയില്‍ രചിച്ച നൂറുകണക്കിന് ഗ്രന്ഥങ്ങളിലാണ് സിദ്ധവൈദ്യ വിജ്ഞാനം പരന്നുകിടക്കുന്നത്. ആദിനൂല്‍, നാരമാമിസനൂല്‍ 4000, ഗുണവാടകം, അഗസ്ത്യര്‍ 12000, പഞ്ചവിദപതിവടങ്കല്‍ 1000, അഗസ്ത്യര്‍ പരിപൂര്‍ണ്ണം, മര്‍മ്മസൂത്തിരം, അമൃതകലൈജ്ഞാനം, അഗസ്ത്യ വൈദ്യ രത്നചുരുക്കം തുടങ്ങിയവ സിദ്ദവൈദ്യശാഖയുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ചിലതുമാത്രമാണ്.
 
ശരീരവും മനസും ആത്മാവും ചേര്‍ന്ന് സമഗ്ര രൂപമാര്‍ജ്ജിക്കുന്ന മനുഷ്യനെന്ന സവിശേഷ സൃഷ്ടിയെ ബാധിക്കുന്ന രോഗങ്ങളും രോഗാവസ്ഥകളും ആരോഗ്യപ്രശ്നങ്ങളും ദശനാഡികളുടെ സ്പന്ദനവേഗം അപഗ്രഥിച്ച് നിര്‍ണ്ണയിച്ച്, പ്രകൃതി മൂലികകളില്‍ നിന്ന് ആചാര്യ വിധിപ്രകാരം തയ്യാറാക്കുന്ന ദിവ്യൗഷധങ്ങള്‍ ഉപയോഗിച്ച് ഹ്രസ്വകാലം കൊണ്ട് ചികിത്സിച്ച് സുഖപ്പെടുത്തുന്ന ചികിത്സാ പദ്ധതിയാണ് സിദ്ധവൈദ്യമെന്ന ലളിതമായ നിര്‍വചനം പ്രചാരത്തിലുണ്ട്.
 
പൂര്‍ണ്ണവികാസം പ്രാപിച്ച ഔഷധ നിര്‍മ്മാണ ശാഖയും സമഗ്രസ്വഭാവമുള്ള മര്‍മ്മശാസ്ത്രശാഖയും സിദ്ധവൈദ്യത്തിന്റെ പ്രധാന സവിശേഷതകളാണ്. പച്ചമരുന്നുകള്‍, അങ്ങാടിമരുന്നുകള്‍, പ്രകൃതിമൂലികകള്‍ തുടങ്ങിയവയില്‍ നിന്നും സ്വര്‍ണ്ണം, വെള്ളി, മെര്‍ക്കുറി, സള്‍ഫര്‍, ചെമ്പ്, ഇരുമ്പ്, വിവിധയിനം ഉപ്പുകള്‍, പാഷാണങ്ങള്‍ എന്നിവയില്‍ നിന്നും തയാറാക്കുന്ന ഔഷധങ്ങളാണ് പ്രധാനമായും സിദ്ധവൈദ്യചികിത്സകള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഹാരത്തിനു ശേഷമാണോ ഇക്കാര്യത്തിനു മുതിരുന്നത് ? ചിലപ്പോള്‍ പണി കിട്ടിയേക്കും !