Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 12 ജനുവരി 2023 (09:04 IST)
സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ചില കാര്യങ്ങള്‍ നോക്കാം:
 
-ആദ്യം നമുക്ക് ഈശ്വരന്‍മാരാകാം. എന്നിട്ട് മറ്റുളളവരെ ഈശ്വരനാക്കാന്‍ സഹായിക്കാം.
-ഓരോ ആത്മാവും ദിവ്യമാണ്.
-ആന്തരികവും ബാഹ്യവുമായ പ്രകൃതിയെ സംയമനം ചെയ്ത് അവനവന്റെയുളളിലെ ദിവ്യത്വത്തെ തിരിച്ചറിയുക .
-ലോകമതങ്ങളെല്ലാം പ്രഹസനങ്ങളായിക്കഴിഞ്ഞു. വേണ്ടത് നിഷ്‌ക്കാമവും നിസ്വര്‍ത്ഥവുമായ സ്‌നേഹമാണ്. അത്തരം സ്‌നേഹം, ഓരോ വാക്കിനെയും ഇടിമുഴക്കത്തിന് തുല്യം ശക്തിയുളളതാക്കും.
-ഞാന്‍ ആയിരം പ്രാവശ്യം ജനിച്ചു കൊളളട്ടെ. ആയിരം തവണ ദുരന്തങ്ങളിലൂടെ കടന്നുപോയ്‌ക്കൊട്ടെ കാരണം ഓരോ ജന്മത്തിലും എനിക്ക് കടന്നു പൊയ്‌ക്കോട്ടെ കാരണം ഓരോ ജന്മത്തിലും എനിക്ക് എല്ലാ ആത്മാക്കളിലും കൂടികൊളളുന്ന ആ മഹാശക്തിയെ ആരാധിക്കാന്‍ കഴിയുമല്ലോ.
 
-ആരെയും വിധിക്കരുത്. കഴിയുമെങ്കില്‍ സഹായിക്കുക. ഇല്ലെങ്കില്‍ കൈകൂപ്പി വന്ദിക്കുക.
-സ്വന്തം ഇച്ഛ എന്നൊന്നില്ല.എല്ലാം കാര്യകാരണബന്ധിതമാണ്. പക്ഷേ ഇച്ഛയ്ക്ക് പുറകില്‍ മറ്റൊന്നുണ്ട്. അത് സ്വതന്ത്രമാണ്.
-നശ്വരമായതൊന്നിനും ഇളക്കാന്‍ കഴിയാത്തവനാണ് അനശ്വരന്‍
-സത്യത്തെ നൂറ് രീതിയില്‍ അവതരിപ്പിക്കാം, അവയൊരൊന്നും സത്യമായിരിക്കും.
-വിശക്കുന്ന കുഞ്ഞിന്റെയും ദുഃഖിതയായ വിധവയുടെയും കണ്ണുനീര്‍ തുടയ്ക്കാന്‍ പര്യാപ്തമല്ലാത്ത ഒന്നും എന്റെ മതമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം