Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രഹീനരുടെ പ്രത്യക്ഷ ദൈവം

പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്‍

ചരിത്രഹീനരുടെ പ്രത്യക്ഷ ദൈവം
WDWD
കാണുന്നില്ലൊരക്ഷരവും എന്‍റെ വംശത്തെ പറ്റി. കാണുന്നുണ്ടനേക വംശത്തില്‍ ചരിത്രങ്ങള്‍’ ഇന്ത്യയിലെ ചരിത്രം നഷ്ടപ്പെട്ട അധ:സ്ഥിതജനതയെ കുറിച്ചു പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്‍ ലോകത്തിനു മുന്നില്‍ നടത്തിയ ഏറ്റവും വലിയ പ്രസ്താവനയാണിത്. ചരിത്രം നഷ്ടപ്പെട്ട ജനതതിക്കു വേണ്ടി ദൈവം മനുഷ്യരൂപമെടുത്തതാണ് നെന്ന് പി ആര്‍ ഡി എസ്സുകാര്‍ വിശ്വസിക്കുന്നു.

പി ആര്‍ ഡി എസ്സ് വിശ്വാസികള്‍ക്ക് ദൈവമാണ് ശ്രീകുമാരഗുരുദേവന്‍. ദൈവത്തിന്‍റെ സന്തതി അടിച്ചമര്‍ത്തപ്പെട്ടവനായി നികൃഷ്ടനായി ജീവിക്കുന്നതു കണ്ട് ദൈവം അടിമ രൂപത്തില്‍ ഹീന കുലത്തില്‍ ജനിച്ചതാണ് ശ്രീകുമാര ഗുരുദേവന്‍റെ ജന്‍‌മവുമായി ബന്ധപ്പെട്ട പി ആര്‍ ഡി എസ്സുകാരന്‍റെ വിശ്വാസം.

കൊല്ലവര്‍ഷം 1054 കുംഭം അഞ്ചിന് പൂരാടം നക്ഷത്രത്തിലായിരുന്നു ഗുരുദേവന്‍റെ ജനനം. ഈ ദിനങ്ങള്‍ പി ആര്‍ ഡി എസ്സുകാര്‍ സമുചിതമായി ഇരവിപേരൂരില്‍ ആഘോഷിക്കാറുണ്ട്.

കഷ്ടിച്ച് എഴുതാനും വായിക്കാനും മാത്രം പഠിച്ച ഗുരുദേവന്‍ എല്ലാവേദങ്ങളെ കുറിച്ചും നന്നായി സംസാരിക്കുമായിരുന്നു. ഒരോന്നിന്‍റെ വ്യത്യാസങ്ങളും വേര്‍തിരിവുകളും കൂട്ടത്തിലേക്ക് വിളിച്ചു ചേര്‍ത്തവര്‍ക്കു ബോധ്യപ്പെടുത്തി അധ:സ്ഥിതരുടെ ഒരു വലിയ സമൂഹത്തെ ക്രൈസ്തവ മതങ്ങളില്‍ നിന്നും ഹൈന്ദവ വിചാരങ്ങളില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോന്ന് സ്വന്തം മതം സ്ഥാപിക്കുകയായിരുന്നു. ഇതിനു

പിന്നീട് കോടതി വിധിയിലൂടെ അംഗീകാരവുമുണ്ടായി. ചങ്ങനാശേരി സെക്കന്‍ഡ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ വച്ചായിരുന്നു പി ആര്‍ ഡി എസ്സിനു നാമകരണവും അംഗീകാരവും ലഭിച്ചത്.

Share this Story:

Follow Webdunia malayalam