Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെയല്ല, ഇങ്ങനെയാണ് കുരുന്നുകളെ വരുതിയിലാക്കേണ്ടത് !

കുരുന്നുകളെ വരുതിയിലാക്കാം

അങ്ങനെയല്ല, ഇങ്ങനെയാണ് കുരുന്നുകളെ വരുതിയിലാക്കേണ്ടത് !
, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (16:32 IST)
സമൂഹത്തില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. വീടുകള്‍ ചേര്‍ന്നാണ് സമൂഹമുണ്ടാകുന്നത്. പഠനം വീട്ടില്‍ നിന്നാണ് തുടങ്ങുന്നതെന്നതാണ് മാതാപിതാക്കള്‍ മറക്കരുതാത്ത ഒരു പാഠം. ശരികള്‍ ആവര്‍ത്തിച്ചു ചൊല്ലിക്കൊടുക്കുന്നവര്‍ പലവഴിയില്‍ തെറ്റു ചെയ്യുന്നതു കാണുന്ന കുട്ടിക്ക് ആശയക്കുഴപ്പമുണ്ടാകാം. ശരികള്‍ പറയാനുള്ളതും പ്രവര്‍ത്തികള്‍ തന്നിഷ്ടപ്രകാരവുമെന്ന പാഠം കുട്ടി അഭ്യസിക്കുന്നത് ഇത്തരത്തിലാണ്. മാതാപിതാക്കളുടെ വാക്കും പ്രവര്‍ത്തിയും പൊരുത്തപ്പെട്ടെങ്കില്‍ മാത്രമേ ഇതിനു പരിഹാരമാകൂ. 
 
അപ്രിയ സത്യങ്ങളോട് ഇഷ്ടക്കേട് പാടില്ല. പലപ്പോഴും മറ്റുള്ളവരുടെ മുന്നിലാകാം കുട്ടികള്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ നടത്തുന്നത്. അപ്പോള്‍ ശിക്ഷിക്കുകയോ, ശാസിക്കുകയോ ചെയ്യാതെ സംയമനത്തോടെ പെരുമാറുകയാണ് വേണ്ടത്. കുട്ടിയുടെ മുന്നില്‍ തെറ്റുകള്‍ സമ്മതിക്കുന്നതില്‍ തെറ്റില്ല. തെറ്റുകള്‍ ഏറ്റുപറയുന്നത് നല്ലതാണെന്നു മനസ്സിലാക്കാനും ശരിയാണെന്നു ന്യായീകരിക്കുന്നത് ഒഴിവാക്കാനും അതു പാഠമാകും. 
 
കുട്ടികളെ താരതമ്യം ചെയ്യുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. ഒരോ കുട്ടിയും ഓരോ വ്യക്തിത്വവും സവിശേഷതകളും ഉള്ളവരാണ്. അത് മാതാപിതാക്കള്‍ അംഗീകരിക്കുക തന്നെ വേണം. അവരെ അഭിനന്ദിക്കാന്‍ മടിക്കരുത്. ചട്ടങ്ങളും നിയമങ്ങളും വീട്ടില്‍ ഒഴിവാക്കുക. അത് അവരുടെ ജീവിതത്തെ യാന്ത്രികമാക്കി മാറ്റും. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അത് വീട്ടില്‍ നിന്നു കുട്ടിക്ക് ലഭിക്കുകയും വേണം. 
 
സ്നേഹം മറ്റിടങ്ങളില്‍ നിന്നു ലഭിക്കുന്നത് തേടിപ്പോയാല്‍ കുട്ടികള്‍ അപകടങ്ങളില്‍ എത്തിപ്പെട്ടേക്കാം. പ്രലോഭനങ്ങള്‍ക്കും ചതികള്‍ക്കും വശംവദരാകാനും സാദ്ധ്യത അധികമാണ്. അവരുടെ ഏറ്റവും നല്ല സുഹൃത്ത് നിങ്ങള്‍ ആയിരിക്കണം. എല്ലാ സാഹചര്യത്തിലും അതു സാദ്ധ്യമായെന്നു വരില്ല. എന്തു തെറ്റും നിങ്ങളോട് ഏറ്റുപറയാനുള്ള ധൈര്യം നിങ്ങളില്‍ നിന്നു തന്നെ അവര്‍ക്കു ലഭിക്കണം. അതു കുട്ടിക്കാലത്തു തന്നെ അവര്‍ക്കു ബോദ്ധ്യമാകേണ്ടതുണ്ടെന്ന കാര്യം മാതാപിതാക്കള്‍ മറക്കരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ബ്രേക്ക്ഫാസ്റ്റ് ശീലമാക്കിക്കോളൂ... ബിപിയും കൊളസ്‌ട്രോളും മുട്ടുമടക്കും !