Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതൃദിനം: ആഘോഷത്തിന് വഴി തെറ്റുന്നു

മാതൃദിനം: ആഘോഷത്തിന് വഴി തെറ്റുന്നു
സ്നേഹത്തിന്‍റെയും വാല്‍സല്യത്തിന്‍റേയും ത്യാഗത്തിന്‍റേയും ആഘോഷമാകേണ്ടതിന് പകരം അമ്മ ദിനം കച്ചവടവല്‍ക്കരിക്കപ്പെട്ടതിന്‍റെ നൊമ്പരവും പേറിയാണ് അനാ മരിച്ചത്.

ഒരു കാര്‍ഡ് അയയ്ക്കലില്‍ ഒരു ഫോണ്‍ വിളിയില്‍ ഇന്ന് നാം എല്ലാം ഒതുക്കുന്നു. കച്ചവടത്തിന്‍റെ പുതിയ മുഖം. നമുക്ക് അമ്മയെ ഓര്‍ക്കാന്‍ സമയമില്ലാതാകുന്നുവോ? അതോ അമ്മയെ വേണ്ടാതായി മാറുന്നുവോ?

ഒരിക്കല്‍ താന്‍ ഊട്ടാതെ ഉണ്ണാത്ത, താരാട്ട് പാടിയില്ലെങ്കില്‍ ഉറങ്ങാത്ത മക്കളെ ഒന്നടുത്ത് കാണാന്‍ അമ്മ എത്ര കൊതിക്കുന്നുണ്ടാവണം. അമ്മ പഠിപ്പിച്ച ആദ്യാക്ഷരങ്ങളുമായി ഒരുപാട് അക്ഷരങ്ങളിലേയ്ക്ക് വളര്‍ന്നുപോയ മക്കള്‍ക്ക് അമ്മമാരുടെ ഈ ദിനത്തിലെങ്കിലും ആ അരികില്‍ ഓടിയെത്തിയെങ്കില്‍.

തിരക്കുകള്‍ക്കിടയില്‍ മനസ്വസ്ഥത തേടി ആള്‍ദൈവങ്ങളുടെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്കരിച്ച് കിടക്കുമ്പോഴും നാം അറിയുന്നില്ല വാല്‍സല്യത്തിന്‍റെ നിറകുടമായി ഏറ്റവും വലിയ സാന്ത്വനമായി അമ്മ നമ്മെ കാത്തിരിക്കുന്നു എന്ന്.

ആ അമ്മ ചേര്‍ത്ത് നിര്‍ത്തി നില്‍കുന്ന ചുംബനത്തിന് എല്ലാ നൊമ്പരങ്ങളേയും സംഹരിയ്ക്കാന്‍ ശേഷിയുണ്ടെന്ന്. എന്നിട്ടും നാം മറക്കുന്നില്ലേ. എത്ര വേദനിപ്പിച്ചാലും അമ്മയുടെ മക്കളോടുള്ള സ്നേഹവും വാല്‍സല്യവും ഒട്ടും കുറയുന്നില്ല. ഗര്‍ഭപാത്രത്തിന്‍റെ നൊമ്പരം എപ്പോഴും മക്കളുടെ ഭാവിയെ ഓര്‍ത്തായിരിക്കും.


ഇതാ വീണ്ടും ഒരു അമ്മമാരുടെ ദിനംകൂടി കടന്നുപോകാനൊരുങ്ങുന്നു. ഓര്‍മ്മകള്‍ മനസിലുണരുന്നുണ്ടോ. ആ അരികിലേയ്ക്ക് ഓടിയണയുവാന്‍ കൊതിയാകുന്നുവോ.

എന്‍റെ വീട് അപ്പൂന്‍റേം എന്ന ചിത്രത്തിലെ ഒരു രംഗം അമ്മയെ സ്നേഹപൂര്‍വ്വം എടോ എന്ന് വിളിയ്ക്കുന്ന കുട്ടി. ഒരു വേള പറയുന്നു.

എടോ ഞാനൊരു കാര്യം പറയട്ടെ

എന്താ? വാത്സല്യപൂര്‍വ്വം അമ്മയുടെ ചോദ്യം

ഈ വേള്‍ഡിലെനിയ്ക്കേറ്റവും ഇഷ്ടം തന്നെയാ.

അതെ ഏറ്റവും ഇഷ്ടപ്പെടുന്ന ആ അരികെ നമുക്കിരിയ്ക്കാം, കഥകള്‍ കേള്‍ക്കാം, പാട്ട് കേള്‍ക്കാം. ആ മടിയില്‍ ഒന്ന് മയങ്ങാം. ഒരു ദിനം അമ്മയ്ക്കായ് നല്‍കാം.

Share this Story:

Follow Webdunia malayalam