Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശങ്കരാചാര്യ ജയന്തി

ശങ്കരജയന്തി തത്വജ്ഞാനിദിനം

ശങ്കരാചാര്യ ജയന്തി
WDWD
കാലടി: കേരളം ശങ്കര ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കും.മേടത്തിലെ തിരുവാതിര നക്ഷത്രത്തില്‍ ആലുവായ്ക്കടുത്തുള്ള കാലടിയിലാണ് ശങ്കരചാര്യ ജനിച്ചത്. അദ്ദേഹം പരമശിവന്‍റെ അവതാരമണെന്നും വിശ്വാസമുണ്ട്.

2008 ല്‍ മെയ് 9 നാണ് മേടത്തിലെ തിരുവാതിര. അന്ന് ശങ്കരജയന്തി ആഘോഷിക്കുന്നു.

ശ്രീശങ്കരന്‍റെ ജനനം സംബന്ധിച്ച് ഒട്ടേറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഏതുവര്‍ഷമാണ് ജനിച്ചത് എന്നതാണ് പ്രധാന തര്‍ക്കവിഷയം. ജന്മദിനം ബി സി 509 ഏപ്രില്‍ മൂന്നിനാണെന്നാണ് ഇന്ത്യയിലെ ശങ്കര ശിഷ്യന്മാര്‍ അംഗീകരിച്ചത്.

കാഞ്ചി കാമകോടി പീഠം ആചാര്യന്മാരായ ദ്വാരക ജ്യോതിര്‍മദ്, ബദരിനാഥ്, ഗോവര്‍ദ്ധന്‍പീഠ്, പുരി എന്നിവര്‍ യോജിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. തീയതിയുടെ പേരില്‍ ഇനിയൊരു തര്‍ക്കമോ വിവാദമോ ആവശ്യമില്ലെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ ക്രിസ്തുവിന് ശേഷം എഴാം നൂറ്റണ്ടിലാണ് ശ്രീശങ്കരന്‍ ജനിച്ചത് എന്നാണ് കേരളത്തിലെ വിശ്വാസം.

വേദ ശാസ്ത്ര പണ്ഡിറ്റ് രക്ഷാ സഭാ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കവെ ശങ്കരാചാര്യരുടെ ജന്മദിനം 509 ബി. സിയിലാണെന്ന് ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും സമ്മതിക്കുന്നതായി ഡോക്ടര്‍ ശ്രീകാന്ത്‌ജിക്കാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam