Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്ധ്യാത്മികതയുടെ നിത്യചൈതന്യം

ജനനം: 1924 നവംബര്‍ രണ്ടിന്‌. മരണം: 1999 മെയ്‌ 14 ന്‌

ആദ്ധ്യാത്മികതയുടെ നിത്യചൈതന്യം
WDWD
പാശ്ചാത്യ - പൗരസ്ത്യ തത്വ ചിന്തകളെ സമന്വയിപ്പിച്ച ആദ്ധ്യാത്മിക ഗുരുവായിരുന്നു ഗുരു നിത്യ ചൈതന്യ യതി.

കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച്‌ ആത്മീയതയുടെ ഉന്നത ശൃംഗങ്ങളില്‍ എത്തി ലോക ആചാര്യനായി മാറിയ അദ്ദേഹത്തിന്‍റെ ജീ‍വിതം വിശുദ്ധിയുടേയും സ്‌നേഹത്തിന്‍റെയും സാക്‍ഷിപത്രമാണ്‌. നവംബര്‍ രണ്ട്‌ അദ്ദേഹത്തിന്‍റെ ജയന്തി ദിനമാണ്‌.

1924 നവംബര്‍ രണ്ടിന്‌ പത്തനംതിട്ട ജി‍ല്ലയിലെ മുറിഞ്ഞകല്ലിലാണ്‌ യതി ജനിച്ചത്‌. ജയചന്ദ്രന്‍ എന്നായിരുന്നു പേര്‌ .1999 മെയ്‌ 14 ന്‌ ആ പുണ്യാത്മാവ്‌ നമ്മെ വിട്ടു പിരിഞ്ഞു .

നടരാജഗുരുവിന്‍റെ ശിഷ്യനായിരുന്നു നിത്യ ചൈതന്യ യതി. ഭാരതീയവും പാശ്ചാത്യവുമായ തത്വചിന്താപദ്ധതികളില്‍ അദ്ദേഹത്തിന്‌ നല്ല അവഗാഹം ഉണ്ടായിരുന്നു. പ്രാചീനമായ ചിന്താധാരകളെ ആധുനിക ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനും അവയെ സമന്വയിപ്പിച്ച്‌ സ്വകീയമായ ഉപദര്‍ശനങ്ങള്‍ അവതരിപ്പിക്കാനുമാണ് യതി ശ്രമിച്ചത്‌.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയപോലെ 70 കളിലും 80കളിലും നിത്യചൈതന്യ യതി ഭാരതീയ തത്വചിന്താ ആചാര്യനായി ദിഗ്‌ വിയയം നേടി. പല പാശ്ചാത്യ സര്‍വകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചൂ.

മനുഷ്യ ജീ‍വിതത്തെ ധന്യമാക്കുന്ന ഏറ്റവും ഉത്കൃഷ്ടമായ വൈകാരിക ഭാവം സ്‌നേഹമാണെന്ന്‌ അദ്ദേഹം പഠിപ്പിച്ചു. സ്‌നേഹത്തിന്‍റെ പരിശുദ്ധവും തീവ്രവുമായ അവസ്ഥയാണ്‌ ഭക്തി. ഇതാണ്‌ മോക്ഷത്തെ പ്രദാനം ചെയ്യുന്നത്‌.

സ്‌നേഹവും ഭക്തിയും തമ്മിലുള്ളബന്ധമായിരുന്നു യതിയുടെ പ്രധാന അന്വേഷണ വിഷയം എന്നു വേണമെങ്കില്‍ പറയാം. ജയദേവന്‍റെ ഗീതാ ഗോവിന്ദത്തെ ആസ്‌പദമാക്കി പ്രേമവും ഭക്തിയും എന്നൊരു പുസ്തകം യതി എഴുതിയിട്ടുണ്ട്‌.

നിത്യ ചൈതന്യ യതി കൃതഹസ്തനായ കവി ആയിരുന്നു.മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. 1977 ല്‍ അദ്ദേഹത്തിന്‍റെ നളിനി എന്ന കാവ്യശില്‍പം കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ നേടി.

തത്വശാസ്ത്രത്തില്‍ എം എ ബിരുദം നേടിയശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണ കോളജി‍ലും മദ്രാസ്‌ വിവേകാനന്ദ കോളജി‍ലും അദ്ധ്യാപകനായി ജോ‍ലിചെയ്‌തു.

webdunia
WDWD
1952 ല്‍ ആണ്‌ നടരാജ ഗുരുവിന്‍റെ ശിഷ്യനാവുന്നത്‌. 56 മുതല്‍ 59 വരെ ജി‍ജ്ഞാസുവിന്‍റെ തീര്‍ഥാടനമായിരുന്നു. കാശി ഋഷികേശ്‌, ഹരിദ്വാര്‍ ബോംബേ എന്നിവിടങ്ങളില്‍ ചുറ്റി സഞ്ചരിച്ച്‌ അവിടങ്ങളിലെ ആശ്രമങ്ങളിലെ അന്തേവാസിയായി അദ്ദേഹം വേദന്തവും യോഗവും ന്യായവുമെല്ലാം അഭ്യസിച്ചു.

പിന്നീടങ്ങോട്ട്‌ അത്മീയ തീര്‍ഥയാത്രയായിരുന്നു.1969 തൊട്ട്‌ 84 വരെ പല വിദേശരാജ്യങ്ങളിലും വിസിറ്റിംഗ്‌ പ്രൊഫസറായിരുന്നു. 1984 മുതല്‍ മരിക്കുന്നതു വരെ ഊട്ടി ഫേണ്‍ ഹില്ലില്‍ നാരായണഗുരുകുലത്തിന്‍റെയും ഈസ്റ്റ്‌ വെസ്റ്റ്‌ യൂണിവേഴ്‌സിറ്റിയുടെയും അധിപനായിരുന്നു അദ്ദേഹം.


പ്രധാന കൃതികള്‍:

വേദാന്ത പരിചയം
കുടുംബശാന്തി - മനശാസ്ത്ര സാധന
ഭഗവത്‌ ഗീത സ്വാദ്ധ്യായം
ഇമ്പം ദാമ്പത്യത്തില്‍
നടരാജഗുരുവും ഞാനും
രോഗം ബാധിച്ച വൈദ്യ രംഗം
പ്രേമവും ഭക്തിയും
ജനനി നവരത്നമഞ്ജരി
മൂല്യങ്ങളുടെ കുഴമറച്ചില്‍
ദൈവം സത്യമോ മിഥ്യയോ
മന:ശാസ്ത്രം ജീ‍വിതത്തില്‍
സത്യത്തിന്‍റെ മുഖങ്ങള്‍
തത്വമസി - തത്വവും അനുഷ്ഠാനവും
ബൃഹദാരണ്യകോപനിഷദ്‌
യോഗം എന്ന സഹജാ‍വസ്ഥ
ലവ്‌ ആന്‍റ് ഡിവോഷന്‍
സൈക്കോളജി‍ ഓഫ്‌ ദര്‍ശനമാല
നീതര്‍ ദിസ്‌ നോര്‍ ദാറ്റ്‌ ബട്ട്‌...ഓം

Share this Story:

Follow Webdunia malayalam