പ്രേമാവതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ പരമഹംസ യോഗാനന്ദസ്വാമിയുടെ ജ-ന്മദിനമാണ് ജ-നുവ്രരി 5.
1893 ജ-നുവരി അഞ്ചിന് ഉത്തരേന്ത്യയിലെ ഗോരഖ്പൂരിലാണ് സ്വമി ജ-നിച്ചത്. ഇദ്ദേഹം സ്ഥാപിച്ച ആത്മസാക്ഷാത്കാര കൂട്ടായ്മയുടെ കീഴില്‍ ലോകം മുഴുവനും ക്ഷേത്രങ്ങളും ധ്യാനകേന്ദ്രങ്ങളുമുണ്ട്.
ചെറുപ്പത്തിലേ ആത്മീയ വിഷയങ്ങളില്‍ തത്പരനായിരുന്നു സ്വാമികള്‍. പതിനേഴാം വയസില്‍ യോഗാനന്ദന് ശ്രീ യുക്തേശ്വര്‍ ഗിരിസ്വാമിയെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ച് ആദ്ധ്യാത്മിക ലോകത്തേക്ക് മാറി.
കല്‍ക്കത്തയിലെ പ്രശസ്തമായ സ്കോട്ടിഷ് ചര്‍ച്ച കോളേജ-ില് നിന്നും ബിരുദം നേടിയശേഷം 1915 ല്‍ മുകുന്ദലാല്‍ ഘോഷ് എന്ന പൂര്‍വനാമം ഉപേക്ഷിച്ച് പൂര്‍ണ്ണമായും സന്യാസ ജ-ീവിതം സ്വീകരിച്ചു.
സന്യാസം സ്വീകരിച്ചതിനു ശേഷം റാഞ്ചിയില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ആധുനിക വിദ്യാഭ്യാസവും യോഗയും സംയോജ-ിപ്പിച്ച് ആത്മീയതയ്ക്ക് പ്രാധാന്യമുള്ള പഠനരീതി അവിടെ നടപ്പാക്കി.
പിന്നീട് പടിഞ്ഞാറന്‍ രാജ-്യങ്ങളിലേക്ക് ചേക്കേരിയ സ്വാമികള്‍ 1920 ല്‍ പ്രശസ്തമായ ആത്മ സാക്ഷാത്കാര കൂട്ടായ്മ സ്ഥാപിച്ചു. ലോസ് ഏഞ്ചലസ് ആസ്ഥാനമായുള്ള ഈ പ്രസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ശിഷ്ടകാലം.
സന്യാസം സ്വീകരിച്ച് 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരു യുക്തേശ്വരന് യോഗാനന്ദന് പരമഹംസന് എന്ന നാമം നല്കി.
1946 ല്‍ പ്രസിദ്ധീകരിച്ച ഒരു യോഗിയുടെ ആത്മകഥ വന്‍ ജ-നപ്രീതി നേടി. പിന്നീട് പതിനെട്ടോളം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ്തു. വേദിക് ഫിലോസഫി പാശ്ചാത്യര്‍ക്ക് പകര്ന്നുകൊടുക്കുന്നതിക്ഷ് ഈ പുസ്തകം പ്രധാന പങ്കുവഹിച്ചു.
ഈ പുസ്തകത്തില്‍ യോഗാനന്ദസ്വാമികളും ഗുരുവും ബൈബിള്‍ സൂക്തങ്ങളും സന്ദര്‍ഭങ്ങളും വിവരിക്കാന്‍ ശ്രമിക്കുന്നു. തെരേസാ ന്യൂമാന്‍, ആനന്ദമയി മാ, ടാഗോര്‍, ഗാന്ധിജ-ി, സി.വി.രാമന് തുടങ്ങിയവരോടുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു.
1952 മാര്‍ച്ച് 7ന് അദ്ദേഹം മഹാസമാധിയായി. സമാധിയായതിനുശേശം 20 ദിവസം കേടുപാടുകള്‍ കൂടാതെ ഈ യോഗിവര്യന്റെ ഭൗതിക ശരീരം നിലനിന്നു. ഇത് അദ്ദേഹത്തിന്റെ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു.