Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദത്താത്രേയന്‍റെ കഥ.

പീസിയന്‍

ദത്താത്രേയന്‍റെ  കഥ.
മൂന്നു തലകളും ഒരു ഉടലും ആറ് കൈകളും രണ്ട് കാലുകളുമുള്ള അപൂര്‍വ്വ തേജസ്സാണ് ദത്താത്രേയന്‍. ത്രിമൂര്‍ത്തിയുടെ അംശങ്ങള്‍ ചേര്‍ന്നതുകൊണ്ടാണ് മൂന്ന് തലകളുണ്ടായത്. ആ കഥ ഇങ്ങനെ:

സപ്തര്‍ഷികളില്‍ പ്രമുഖനായ അത്രി മഹര്‍ഷിയുടെ ഭാര്യ അനുസൂയ പതിവ്രതാ രത്നമായിരുന്നു. ശിവന്‍, ബ്രഹ്മാവ്, വിഷ്ണു എന്നിവര്‍ക്ക് തുല്യനായ പുത്രനുണ്ടാവാനായി അനുസൂയ കഠിനതപം ചെയ്തിരുന്നു.

പാര്‍വ്വതി, മന, ലക്സ്മി, സരസ്വതി എന്നിവര്‍ക്ക് അനസൂയയോട് അല്പം കുശുമ്പ് തോന്നാതിരുന്നില്ല. അനസൂയയുടെ പാതിവ്രത്യം പരീക്ഷിക്കാനായി നൂലിഴപോലും ധരിക്കാതെ ഭിഷ നല്‍കാന്‍ ആവശ്യപ്പെടണമെന്ന് ഭര്‍ത്താക്കന്മാരായ ത്രിമൂര്‍ത്തികളോട് അവര്‍ ആവശ്യപ്പെട്ടു.

സന്യാസവേഷം ധരിച്ച് ഭിഷ ചോദിച്ചെത്തിയ ത്രിമൂര്‍ത്തികളുടെ ആവശ്യം നിരാകരിക്കാന്‍ അനുസൂയയ്ക്കായില്ല. പക്ഷെ മൂന്നു പുരുഷന്മാരുടെ മുന്നില്‍ എങ്ങനെ നഗ്നയാകും? അവള്‍ ദൈവതുല്യനായി കരുതിയ ഭര്‍ത്താവിനെ പ്രാര്‍ത്ഥിച്ചു.

ഭര്‍ത്താവിന്‍റെ കാല്‍ കഴുകുന്ന ജലമെടുത്ത് സന്യാസവേഷധാരികളുടെ മേല്‍ തളിച്ചു. അനുസൂയയുടെ പാതിവ്രത്യ ശക്തിമൂലം മൂവരും പിഞ്ചു കുഞ്ഞുങ്ങളായി. അതോടെ അനുസൂയയുടെ മുലകളില്‍ പാല്‍ നിറഞ്ഞു. അതവര്‍ കുഞ്ഞുങ്ങളെ ഊട്ടി. സ്വന്തം മക്കളെന്നപോല്‍ .


ഇതോടെ രണ്ടു കാര്യങ്ങള്‍ സാധിച്ചു. നഗ്നയായി ഭിഷയും നല്‍കി; ത്രിമൂര്‍ത്തികളെ കുഞ്ഞുങ്ങളായും ലഭിച്ചു. തന്‍റെ ആഗ്രഹം സാധിക്കുവാന്‍ ത്രിമൂര്‍ത്തികള്‍ കുഞ്ഞുങ്ങളായതാണെന്നും അനുസൂയയ്ക്ക് ബോധ്യമായി.

അത്രി മഹര്‍ഷി വന്നയുടന്‍ കുഞ്ഞുങ്ങളെ കണ്ട് സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.അപ്പോള്‍ മൂന്നു കുഞ്ഞുങ്ങളും ചേര്‍ന്ന് ഒരു കുഞ്ഞായി മാറി -ഒരു തലയും ആറു കൈകളും രണ്ടു കാലുകളുമുള്ള രൂപമായി അവര്‍ മാറി.

ഇതിനിടെ സ്വന്തം ഭര്‍ത്താക്കന്മാരെ വിട്ടുതരണമെന്ന അപേക്ഷയുമായി ത്രിമൂര്‍ത്തികളുടെ പത്നി മാര്‍ അനുസൂയയുടെ അടുത്തെത്തി. അത്രി മഹര്‍ഷിയോട് യാചിച്ചു. മഹര്‍ഷി സമ്മതിച്ചു

ത്രിമൂര്‍ത്തികള്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഈ കുഞ്ഞ് ദത്താത്രേയന്‍ എന്നറിയപ്പെടുമെന്നും അവനില്‍ ത്രിമൂര്‍ത്തികളുടെ തേജസ്സ് ഉണ്ടായിരിക്കുമെന്നും അരുളി ചെയ്തു. യുവാവായി വളര്‍ന്ന ദത്താത്രേയന്‍ വലിയ ജ്ഞാനിയായ് മാറി.

Share this Story:

Follow Webdunia malayalam