അദ്വൈത സിദ്ധാന്ത ദര്‍ശനത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്ത് ഇന്ത്യയ്ക്കകത്തും പുറത്തും പ്രഭാഷണങ്ങള്‍ നടത്തിവന്ന ആത്മീയ ആചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദന്‍. സ്വാമിജിയുടെ 15 മത് സമാധി വാര്‍ഷികമാണ്‍് ഇന്ന്.-
ഭഗവദ് ഗീത, ഉപനിഷത്തുകള്‍ തുടങ്ങി ഭാരതീയദര്‍ശനങ്ങളുടെ ആധികാരിക വ്യാഖ്യാതാവും പ്രചാരകനുമായിരുന്നു സ്വാമി. ആത്മീയ പ്രബോധനത്തിനും പുനരുദ്ധാരണത്തിനുമായി അദ്ദേഹം 42 കൊല്ലത്തോളം അക്ഷീണം പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്‍റെ ഭാഷ , അവതരണ ശൈലി, യുക്തിബോധം എന്നിവ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പഥ്യമായിരുന്നു. അതുകൊണ്ടാണ് ചിന്മയാനദന്‍റെ ഗീതാ പ്രഭാഷണവും ഗീതാജ്ഞാന യജ്ജ്ഞവും കേള്‍ക്കാന്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നത്.
ചിമയാ മിഷന്‍റെ സ്ഥാപകനായ സ്വാമികള്‍ ദുരൂഹവും അഗാധവുമായ വേദാന്തത്തെ സധാരണക്കാര്‍ക്ക് മനസ്സിലാവും വിധം അവതരിപ്പിച്ചു .ഭാരതീയ ദര്‍ശനത്തേയും സംകൃതിയേയും കുറിച്ച് 30 ല്‍ ഏറെ പുസ്തകങ്ങള്‍ അദ്ദേഹം ഏഴുതി .ഓരോന്നും മാസ്റ്റര്‍ പീസുകളായിരുന്നു.
‘ജേണി ഒഫ് അ മാസ്റ്റര്‍: സ്വാമി ചിനയാനന്ദ ‘ എന്ന പേരില്‍ ചിന്മയ മിഷന്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട് നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദനു ലഭിച്ച പദവി ഈ നൂറ്റാണ്ടില്‍ ചിന്മയാനന്ദനു ലഭിച്ചു.ചിക്കാഗോയിലെ ലോകമതങ്ങളുടെ പാര്‍ലമെന്റില്‍ ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ അദ്ധ്യക്ഷനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതായിരുന്നു.
1993 ആഗസ്റ്റ് 28 മുതല്‍ സപ്റ്റംബര്‍ 4 വരെ ആയിരുന്നു പാര്‍ലിഅമെന്റ്. പക്ഷേ 1993 അഗസ്റ്റ് 3ന് കാലിഫോര്‍ണ്ണിയയിലെ സാന്‍ഡിയാഗോവില്‍ അപ്രതീക്ഷിതമായി സ്വാമി സമാധിയാവുകയായിരുന്നു
1916 മേയ് എട്ടിന് എറണാകുളത്താണ് ജനിച്ച ചിന്മയാനന്ദന്‍റെ യഥാര്‍ത്ഥ പേര് ബാലകൃഷ്ണമേനോന്‍ എന്നാണ്. എറണാകുളത്തായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ലഖ്നൗവില്‍ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം മുംബൈയില്‍ പത്രപ്രവര്‍ത്തകനായി.
ബറോഡയില്‍ വച്ച് സ്വാമി ശിവാനന്ദ സരസ്വതിയുമായുണ്ടായ സമ്പര്‍ക്കമാണ് ബാലകൃഷ്ണ മേനോനെ ആദ്ധ്യാത്മിക മാര്‍ഗത്തിലേക്ക് നയിച്ചത്. 26-ാം വയസില്‍ സന്യാസം സ്വീകരിച്ച അദ്ദേഹം പേര് ചിന്മയാനന്ദന്‍ എന്ന് മാറ്റി.
തപോവന സ്വാമികളുടെ ശിഷ്യനായി 10 വര്‍ഷം ഹിമാലയത്തില്‍ തപസനുഷ്ഠിച്ചു. ഭഗവത്ഗീതയെ ഏകാഗ്രമായ പഠന മനനങ്ങള്‍ക്ക് വിഷയമാക്കുകയും ഗീതാ വ്യാഖ്യാതാവെന്ന നിലയില്‍ വിഖ്യാതനാവുകയും ചെയ്തു സ്വാമി ചിന്മയാനന്ദന്‍.
അദ്ദേഹത്തിന്‍റെ ആശയ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി രൂപീകരിച്ച ചിന്മയാ മിഷന് ലോകമെങ്ങും ശാഖകളുണ്ട്. സാന്ദീപനി സാധനാലയം എന്ന ആധ്യാത്മിക പരിശീലന കേന്ദ്രവും തപോവന പ്രസാദം എന്ന മാസികയും ചിന്മയ മിഷന് നടത്തുന്നുണ്ട്
Follow Webdunia malayalam