Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാമി സുകൃതീന്ദ്ര തീര്‍ഥയ്ക്ക് 83

സ്വാമി സുകൃതീന്ദ്ര തീര്‍ഥയ്ക്ക് 83
വാരണാസിയിലെ കാശിമഠത്തിന്‍റെ 20-ാമത്തെ അധിപതിയും ഗൗഢ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്‍റെ ആധ്യാത്മിക ആചാര്യനും സനാതനധര്‍മ്മത്തിന്‍റെ പ്രചാരകനുമായ സ്വാമി സുകൃതീന്ദ്ര തീര്‍ഥയ്ക്ക് മേയ് 20ന് 83 വയസ്സാവുന്നു. 2008 മേയ് 24 സ്വാമികളുടെ സന്യാസ ജീവിതത്തിന്‍റെ 63 വര്‍ഷം പൂര്‍ത്തിയാവുന്ന ദിനം കൂടിയാണ്.

ഭാരത പൈതൃകത്തില്‍ ദ്വൈത ദര്‍ശനത്തിന്‍റെ മധു പകര്‍ന്ന മാധ്വാചാര്യയുടെ പിന്‍തലമുറക്കാരനാണ് സ്വാമി സുകൃതീന്ദ്ര തീര്‍ത്ഥ. ഗൗഢ സാരസ്വത സമൂഹത്തിന് മാത്രമല്ല ഹൈന്ദവ സമൂഹത്തിന് ആകമാനം പ്രഭ ചൊരിയുന്ന തേജസ്സാണ് സുകൃതീന്ദ്ര തീര്‍ത്ഥ സ്വാമികള്‍.

എറണാകുളത്ത് രാമദാസ ഷേണായിയുടെയും ദ്രൗപതി ഷേണായിയുടെയും മകനായി 1926 മേയില്‍ ഇടവത്തിലെ ചോതി നക്ഷത്രത്തില്‍ ജനിച്ച സദാശിവ ഷേണായിയാണ് 1944 മേയ് 24ന് സ്വാമി സുകൃതീന്ദ്ര തീര്‍ഥയായി മാറിയത്. നാള്‍ പ്രകാരമുള്‍ല പിറന്നാള്‍ 18 ന് ആയിരുന്നു

1949ല്‍ ഗുരുസ്വാമിയായ സുകൃതീന്ദ്ര തീര്‍ഥ സമാധിയായപ്പോള്‍ 23 കാരനായ സദാനന്ദയുടെ ചുമലില്‍ ആശ്രമത്തിന്‍റെ മുഴുവന്‍ ചുമതലകളും വന്നു ചേര്‍ന്നു.


പൗരാണിക വിശ്വാസങ്ങളെ ആധുനിക കാഴ്ചപ്പാടില്‍ അവതരിപ്പിക്കുക സ്വാമികളുടെ സവിശേഷതയാണ്. ലാഭചിന്തകള്‍ വെടിഞ്ഞ് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മാനവരാശിയെ ഉദ്ബോധിപ്പിക്കുന്നു.

ഇന്ത്യയില്‍ പല ഭാഗത്തും സ്വാമികള്‍ ആശ്രമങ്ങളും ആതുരാലയങ്ങളും ആശുപത്രികളും സ്ഥാപിച്ചു. ഹരിദ്വാറിലെ വ്യാസമന്ദിര്‍, കല്‍പിയിലെ ബാല വേദവ്യാസ മന്ദിര്‍, നാസിക്കിലെയും ബദരീനാഥിലെയും കാശി മഠങ്ങള്‍, കൊച്ചിയിലെ സുകൃതീന്ദ്ര ഗവേഷണ കേന്ദ്രം ചോറ്റാനിക്കരയിലെ ഹോമിയോ കോളജ് ബാലാശ്രമങ്ങള്‍ എന്നിങ്ങനെ പോകുന്നു ആ പട്ടിക.

മാധവേന്ദ്ര തീര്‍ത്ഥ സ്വാമികളുടെ പേരില്‍ ഇപ്പോഴും പത്തു കോടി ചെലവില്‍ മുംബൈയില്‍ മെഡിക്കല്‍ സെന്‍റര്‍ പണിയുന്നു.

സ്വാമിയുടെ 83-ാം പിറന്നാളിനോട് അനുബന്ധിച്ച് ഹരിദ്വാറില്‍ സഹസ്രശംഖാഭിഷേകവും, വിശേഷ പൂജകളും പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam