Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാനത്ത് തരൂര്‍ തന്നെ?

തലസ്ഥാനത്ത് തരൂര്‍ തന്നെ?
തിരുവനന്തപുരം , ചൊവ്വ, 28 ജനുവരി 2014 (16:26 IST)
PRO
ഭാര്യയായ സുനന്ദ പുഷ്കറിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളോടെ ശശിതരൂരിന്റെ രാഷ്ട്രീയഭാവി അസ്തമിച്ചുവെന്ന നിരീക്ഷണങ്ങള്‍ വെറുതെയാക്കി തരൂര്‍തന്നെ തലസ്ഥാനത്ത് സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്.‍

തരൂരിനെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും തീരുമാനത്തെ എതിര്‍ക്കില്ലെന്നും വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തെ മറികടന്ന് ഹൈക്കമാന്‍ഡ് നോമിനിയായാണ് ശശി തരൂര്‍ എത്തിയത്. പലര്‍ക്കും ഇത് ദഹിച്ചില്ലെങ്കിലും മണ്ഡലത്തെ കാര്യമായിത്തന്നെ പരിഗണിച്ച് ജനമനസ്സില്‍ സ്ഥാനംനേടിയ തരൂരും കോണ്‍ഗ്രസും വിജയം ഉറപ്പിച്ചിരുന്നു.

എന്നാല്‍ സുനന്ദപുഷ്കറിന്റെ ദുരൂഹ മരണത്തെതുടര്‍ന്ന് തരൂര്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകില്ലെന്നും മറ്റുപലരെയും പരിഗണിക്കുന്നതായുമൊക്കെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്ന സൂചന പരന്നതൊടെ വീണ്ടും തരൂര്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നുമാണ് സൂചന.

തരൂരിനെതിരെ മത്സരിക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ഥിയെ തേടി ഇതരരാഷ്ട്രീയ സംഘടനകള്‍ സിനിമാതാരങ്ങളെയും മറ്റ് പ്രമുഖരെയും സമീപിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam