Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറ്‌ ശതമാനം വോട്ടര്‍മാര്‍ക്കും ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്‌

നൂറ്‌ ശതമാനം വോട്ടര്‍മാര്‍ക്കും ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്‌
, ശനി, 22 മാര്‍ച്ച് 2014 (15:56 IST)
PRO
PRO
എറണാകുളം ജില്ലയില്‍ 100 ശതമാനം വോട്ടര്‍മാര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡു നല്‍കിയതായി ജില്ല തെരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം പറഞ്ഞു. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലുമായി 2014 ജനുവരി ഒന്നിലെ കണക്കു പ്രകാരം 2237176 വോട്ടര്‍മാരാണുള്ളത്‌. ഇതില്‍ 1107755 പുരുഷന്മാരും 1129421 സ്ത്രീകളുമാണ്‌.

കഴിഞ്ഞ ഒമ്പതിന്‌ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവരില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ വഴിയാണ്‌ അപേക്ഷിച്ചത്‌. ഫോട്ടോ കൂടി അപേക്ഷയ്ക്കൊപ്പം നല്‍കാന്‍ അവസരമുണ്ടായിരുന്നതിനാല്‍ അന്തിമ പട്ടിക തയ്യാറാക്കുമ്പോഴേക്കും അവര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കാനാവും.

Share this Story:

Follow Webdunia malayalam