ബസില്‍നിന്നും ‘രണ്ടില‘ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്
ചെന്നൈ , ചൊവ്വ, 25 മാര്‍ച്ച് 2014 (12:46 IST)
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ്സുകളില്‍ എഐഎഡിഎംകെയുടെ ചിഹ്നമായ രണ്ടില പതിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി‘രണ്ടില‘ പതിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അത് നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെ ജയലളിത മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയിലെ പ്രത്യേക ബഞ്ചിലെ ജസ്റ്റിസുമാരായ സതീഷ് കെ അഗ്നിഹോത്രി, എം എം സതീഷ് തുടങ്ങിയവരാണ് രണ്ടില മാറ്റാന്‍ ഉത്തരവിട്ടത്. അടുത്തിടെ ചെന്നൈയില്‍ ഇറങ്ങിയ മിനി ബസ്സുകളിലാണ് രണ്ടില ചിഹ്നം പതിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടിലയല്ലെന്നും നാല് ഇലകളുണ്ടെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞിരുന്നു.
Follow Webdunia malayalam