മോഡി ‘മഗ്ഗ്‘, മൊബൈല്‍, എഎപി ടീഷര്‍ട്ട് - വിപണിയും ഇലക്ഷന്‍ ചൂടില്‍
ബാംഗ്ലൂര്‍ , വെള്ളി, 7 മാര്‍ച്ച് 2014 (12:13 IST)
തെരഞ്ഞെടുപ്പ് കളം മുറുകി നില്‍ക്കുമ്പോള്‍ എങ്ങനെ വിപണനസാധ്യതകള്‍ മെച്ചപ്പെടുത്താമെന്ന് ബിസിനസ് ലോകവും വിപണിയിലൂടെ എങ്ങനെ പ്രചാരണം നടത്താമെന്ന് രാഷ്ട്രിയലോകവും തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരവും രാഷ്ട്രീയത്തില്‍ മുങ്ങുന്നു.പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികളുടെ ലോഗോയും നേതാക്കളുടെ ചിത്രവും പതിച്ച മഗ്ഗുകളും വീട്ട് സാധനങ്ങളും ടീഷര്‍ട്ടുകളും മറ്റുമാണ് ഓള്‍ലൈനില്‍ വില്‍പ്പനയ്ക്കു വന്നത്.എഎപിയുടെ പാര്‍ട്ടി ചിഹനമായ ‘കുറ്റിച്ചൂല്‍ ‘ പോലും ഒരു ഒണ്‍ലൈന്‍ വെബ്സൈറ്റ് വില്‍പ്പനയ്ക്കു വച്ചിരുന്നു.അടുത്തെയിടെ ഓണ്‍ലൈന്‍ വെബ്സൈറ്റായ സ്നാപ് ഡീലില്‍ നമോ ബ്രാന്‍ഡ് മൊബൈലും മറ്റ് ചില വെബ്സൈറ്റുകളില്‍ നരേന്ദ്രമോഡിയുടെ ചിത്രമുള്ള ക്ലോക്കുകളും മൊബൈല്‍ ഫ്ലിപ് കവറുകളുമുള്‍പ്പടെയുള്ളവ വില്‍പ്പനയ്ക്കു വച്ചിരുന്നു.എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച വസ്തുക്കള്‍ക്ക് ഓണ്‍ലൈനില് വില്‍പ്പനയില്‍ വലിയ മാര്‍ക്കറ്റില്ലെന്നും ഇവര്‍ സൂചിപ്പിക്കുന്നുണ്ട്. 81 കോടി വോട്ടര്‍മാരുള്ള ഇന്ത്യന്‍ വിപണി മുന്നില്‍ കണ്ടാണ് പുതിയ ബിസിനസ് തന്ത്രം. ഇത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്നതാണ് ഇപ്പോള്‍ നടക്കുന്ന ബിസിനസ് സൂചിപ്പിക്കുന്നതെന്നും ഇതിന്റെ അണിയറക്കാര്‍ പറയുന്നു.
Follow Webdunia malayalam